---
title: "പണിവരുന്നുണ്ട്  അവറാച്ചാ ....!  ഫോൺ വിളിയും ഡാറ്റയും ചെലവേറിയതാകും; ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തുന്നു"
english_title: "Mobile recharge rates to rise again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343905/mobile-recharge-rates-to-rise-again-new"
published_at: "2026-02-24T12:16:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d4a4b3164c_jio.jpg"
keywords: []
---

# പണിവരുന്നുണ്ട്  അവറാച്ചാ ....!  ഫോൺ വിളിയും ഡാറ്റയും ചെലവേറിയതാകും; ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തുന്നു

> **Lead Summary:** **ദില്ലി : **മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും കുതിച്ചുയരാൻ ഒരുങ്ങുന്നു. 2027 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ മൊബൈൽ താരിഫ് നിരക്കുകളിൽ 13 മുതൽ 15 ശതമാനം വരെ വർദ്ധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. വർഷത്തിന്റെ രണ്ടാം പാദത്തിൽ തന്നെ 4ജി, 5ജി സേവനങ്ങളുടെ നിരക്കുകളിൽ ഈ മാറ്റം പ്രകടമാകുമെന്നാണ് സൂചന.

## Article Content

**ദില്ലി : **മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും കുതിച്ചുയരാൻ ഒരുങ്ങുന്നു. 2027 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ മൊബൈൽ താരിഫ് നിരക്കുകളിൽ 13 മുതൽ 15 ശതമാനം വരെ വർദ്ധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. വർഷത്തിന്റെ രണ്ടാം പാദത്തിൽ തന്നെ 4ജി, 5ജി സേവനങ്ങളുടെ നിരക്കുകളിൽ ഈ മാറ്റം പ്രകടമാകുമെന്നാണ് സൂചന.

ഡാറ്റ ഉപഭോഗത്തിലെ തുടർച്ചയായ വർധനയും ഉയർന്ന മൂല്യമുള്ള പ്ലാനുകളിലേക്കുള്ള ഉപഭോക്തൃ മാറ്റങ്ങളും ഈ നിരക്ക് വർധനയ്ക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഉപഭോക്തൃസംഖ്യ കൂട്ടുന്നതിനെക്കാൾ ഉപയോഗ വർധന മോണിട്ടൈസ് ചെയ്യുന്നതിലേക്കാണ് മേഖലയിലെ ശ്രദ്ധ മാറുന്നതെന്നും വിശകലന വിദഗ്‌ധർ കൂട്ടിച്ചേർക്കുന്നു.

സ്വകാര്യ ഓപ്പറേറ്റർമാരുടെ വിലനിയന്ത്രണ രീതി തുടരുമെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു. വലിയ കമ്പനികളായ ഭാരതി എയർടെല്ലും റിലയൻസ് ജിയോയും എആർപിയു വർധനവ്, ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ വർധന, മെച്ചപ്പെട്ട ഫ്രീ കാഷ് ഫ്ലോ എന്നിവയിലൂടെ ഇടക്കാലത്ത് ലാഭവർധന കൈവരിക്കുമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343905/mobile-recharge-rates-to-rise-again-new)