---
title: "കോഴിക്കോട് ട്യൂഷൻ കഴിഞ്ഞു പോകുകയായിരുന്ന വിദ്യാർഥിനിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; 23- കാരൻ അറസ്റ്റിൽ"
english_title: " 23 year-old man was arrested for kidnapping and raping a female student who was on her way home from tuition in Kozhikode "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343885/23-year-old-man-was-arrested-for-kidnapping-and-raping-a-female-student-who-was-on-her-way-home-from-tuition-in-kozhikode"
published_at: "2026-02-24T11:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d3bffb73e8_rape_case.jpg"
keywords: []
---

# കോഴിക്കോട് ട്യൂഷൻ കഴിഞ്ഞു പോകുകയായിരുന്ന വിദ്യാർഥിനിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; 23- കാരൻ അറസ്റ്റിൽ

> **Lead Summary:** **ഫറോക്ക്(കോഴിക്കോട് ): ( **[www.truevisionnews.com]** )** പ്രായ പൂര്‍ത്തിയാകാത്ത വിദ്യാർഥിനിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ചാലിയം സ്വദേശി പുതിയ ഇബ്രാഹിമിന്റെകത്ത് സാബിഖിനെയാണ് അസി. കമീഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.

## Article Content

**ഫറോക്ക്(കോഴിക്കോട് ): ( **[www.truevisionnews.com]** )** പ്രായ പൂര്‍ത്തിയാകാത്ത വിദ്യാർഥിനിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ചാലിയം സ്വദേശി പുതിയ ഇബ്രാഹിമിന്റെകത്ത് സാബിഖിനെയാണ് അസി. കമീഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.

ട്യൂഷൻ കഴിഞ്ഞു പോകുകയായിരുന്ന വിദ്യാർഥിനിയെ സൗഹൃദം നടിച്ചു തട്ടി കൊണ്ട് പോയി മലപ്പുറം ജില്ലയിലെ വാഴയൂരിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. പള്ളിക്കൽ ബസാർ കുന്നൂൾമാട് ഭാഗത്തു പ്രതി വാടകക്ക് താമസിക്കുന്നുണ്ടെന്ന വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് രാമനാട്ടുകര ബസ് സ്റ്റാൻഡിനു സമീപം വെച്ച് ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് എസ്.ഐ സജിനിയും ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. അഷ്‌റഫ്‌, എ.എസ്.ഐ അരുൺകുമാർ, എസ്.സി.പി.ഒമാരായ ഐ.ടി. വിനോദ്,അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, ഷൈജു, സി.പി.ഒമാരായ സുബീഷ് വെങ്ങേരി, അഖിൽബാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കണ്ണൂർ തലശ്ശേരി സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ അജിൽ വിനോദിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് അശോകപുരത്തെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതി, അവിടെ സ്ഥിരമായി എത്തിയിരുന്ന പെൺകുട്ടിയെ സൗഹൃദം നടിച്ച് സ്വന്തം ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

വീട്ടുകാർ ബന്ധം അറിഞ്ഞതോടെ വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് പ്രതി താമസസൗകര്യം ഒരുക്കി നൽകുകയും തുടർന്ന് പീഡനം തുടരുകയും ചെയ്തു. നാല് മാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും സംഭവം നടന്നത് നടക്കാവ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറുകയും ചെയ്തു. പാളയത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയ പ്രതിക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343885/23-year-old-man-was-arrested-for-kidnapping-and-raping-a-female-student-who-was-on-her-way-home-from-tuition-in-kozhikode)