---
title: "ഉപദേശിയുടെ മുഖംമൂടി അഴിഞ്ഞു....!  കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കണ്ണൂരിൽ  മോട്ടിവേഷൽ സ്പീക്ക‍ർ അറസ്റ്റിൽ"
english_title: "Motivational speaker arrested in POCSO case for allegedly trying to rape 17-year-old girl who came for counselling"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343874/motivational-speaker-arrested-in-pocso-case-for-allegedly-trying-to-rape-17-year-old-girl-who-came-for-counselling-new"
published_at: "2026-02-24T10:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d37a1e900a_arest.jpg"
keywords: []
---

# ഉപദേശിയുടെ മുഖംമൂടി അഴിഞ്ഞു....!  കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കണ്ണൂരിൽ  മോട്ടിവേഷൽ സ്പീക്ക‍ർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: ** കൗൺസിലിംഗിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മോട്ടിവേഷൽ സ്പീക്ക‍ർ പോക്സോ കേസിൽ അറസ്റ്റിൽ . മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെ യാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

## Article Content

**കണ്ണൂർ: ** കൗൺസിലിംഗിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മോട്ടിവേഷൽ സ്പീക്ക‍ർ പോക്സോ കേസിൽ അറസ്റ്റിൽ . മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെ യാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ കൂടിയായിരുന്നു പ്രതി. പ്രിൻസിപ്പലായി വിരമിച്ചശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയാണ്. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗൺസലിങ്ങും നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343874/motivational-speaker-arrested-in-pocso-case-for-allegedly-trying-to-rape-17-year-old-girl-who-came-for-counselling-new)