---
title: "സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു"
english_title: "A street dog bit off a three-year-old boy's finger while he was playing outside."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343850/a-street-dog-bit-off-a-three-year-old-boys-finger-while-he-was-playing-outside"
published_at: "2026-02-24T09:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d2932b359b_A_street_dog_bit_off_a_three-year-old_boys_finger_while_he_was_playing_outside.jpg"
keywords: []
---

# സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്നു; മൂന്ന് വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

> **Lead Summary:** ഹരിപ്പാട്: പിലാപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ വലതുകൈയിലെ ചെറുവിരൽ നായ കടിച്ചെടുത്തു. വീടിന്റെ സിറ്റൗട്ടിലിരുന്ന് കളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് നായ കുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള കുട്ടിക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തും. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

## Article Content

ഹരിപ്പാട്: പിലാപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ വലതുകൈയിലെ ചെറുവിരൽ നായ കടിച്ചെടുത്തു. വീടിന്റെ സിറ്റൗട്ടിലിരുന്ന് കളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് നായ കുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള കുട്ടിക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തും. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343850/a-street-dog-bit-off-a-three-year-old-boys-finger-while-he-was-playing-outside)