---
title: "നാട്ടിൽ ഹീറോയാകാൻ 'സ്‌ഫോടന നാടകം'; റെയിൽവേ ട്രാക്കിൽ പടക്കം വെച്ച വിമുക്തഭടൻ പിടിയിൽ"
english_title: "'Explosion drama' to become a hero in the country; Ex-serviceman arrested for setting off firecrackers on railway tracks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343840/explosion-drama-to-become-a-hero-in-the-country-ex-serviceman-arrested-for-setting-off-firecrackers-on-railway-tracks"
published_at: "2026-02-24T09:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d1fab485df_Ex-serviceman_arrested_for_setting_off_firecrackers_on_railway_tracks.jpg"
keywords: []
---

# നാട്ടിൽ ഹീറോയാകാൻ 'സ്‌ഫോടന നാടകം'; റെയിൽവേ ട്രാക്കിൽ പടക്കം വെച്ച വിമുക്തഭടൻ പിടിയിൽ

> **Lead Summary:** വഡോദര: റെയിൽവേ ട്രാക്കിൽ പടക്കം വെച്ച് പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ വിമുക്തഭടനും റെയിൽവേ ലൈൻമാനുമായ ജമ്മു കശ്മീർ സ്വദേശി മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് അറസ്റ്റിലായി. ഗുജറാത്തിലെ അംഗധിനടുത്തുള്ള ചരക്ക് ഗതാഗത ഇടനാഴിയിൽ നടന്ന സംഭവത്തിലാണ് വഡോദര പൊലീസ് ഇയാളെ പിടികൂടിയത്. നാട്ടുകാരുടെ മുന്നിൽ ഹീറോയാകാനുള്ള അതിമോഹമാണ് തന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

## Article Content

വഡോദര: റെയിൽവേ ട്രാക്കിൽ പടക്കം വെച്ച് പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിൽ വിമുക്തഭടനും റെയിൽവേ ലൈൻമാനുമായ ജമ്മു കശ്മീർ സ്വദേശി മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് അറസ്റ്റിലായി. ഗുജറാത്തിലെ അംഗധിനടുത്തുള്ള ചരക്ക് ഗതാഗത ഇടനാഴിയിൽ നടന്ന സംഭവത്തിലാണ് വഡോദര പൊലീസ് ഇയാളെ പിടികൂടിയത്. നാട്ടുകാരുടെ മുന്നിൽ ഹീറോയാകാനുള്ള അതിമോഹമാണ് തന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് 2024 മുതൽ റെയിൽവേ പോലീസിലാണ് ജോലി ചെയ്യുന്നത്. റെയിൽവേ ട്രാക്കുകളിൽ പട്രോളിംഗ് നടത്തുന്നതിനായി കരാർ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഷെർഖി ഗ്രാമത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ നടന്ന ഒരു വിവാഹത്തിന് പൊട്ടിക്കാനെത്തിച്ച പടക്കമാണ് പ്രതി, ഇവിടെ നിന്നും സംഘടിപ്പിച്ച് റെയിൽവെ ട്രാക്കിൽ വെച്ചത്.

കരാർ പ്രകാരം മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖിൻ്റെ ജോലി ഈ വർഷം അവസാനിക്കും. റെയിൽവേയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് പലപ്പോഴും പ്രതിഫലം നൽകുകയോ, തൊഴിൽ കാലാവധി നീട്ടുകയോ ചെയ്യാറുണ്ടെന്ന് താൻ അറിഞ്ഞതായി ഇയാൾ പൊലീസിനോട് പറഞ്ഞു. തന്റെ കരാറിന്റെ കാലാവധി നീട്ടുന്നതിനാണ്, ഹീറോ പരിവേഷം നേടാനായി ഈ പ്രവൃത്തി ആസൂത്രണം ചെയ്തതെന്നും ഇയാൾ സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. ജഗദീഷ് ചാവ്ദ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343840/explosion-drama-to-become-a-hero-in-the-country-ex-serviceman-arrested-for-setting-off-firecrackers-on-railway-tracks)