---
title: "വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ച അത്തോളി സ്വദേശികളുടെ സംസ്കാരം ഇന്ന്"
english_title: "Building collapse accident in Valiyangadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343828/building-collapse-accident-in-valiyangadi"
published_at: "2026-02-24T07:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699cffbe205c1_5.jpg"
keywords: []
---

# വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ച അത്തോളി സ്വദേശികളുടെ സംസ്കാരം ഇന്ന്

> **Lead Summary:** വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളുടെ സംസ്കാരം ഇന്ന് നടക്കും. കുനിയിൽ കടവ് സ്വദേശി ബഷീറിന്റെ ഖബറടക്കം രാവിലെ 9-ന് കുനിയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിലും, കണ്ണിപൊയിൽ സ്വദേശി അഷ്റഫിന്റെ ഖബറടക്കം ഇതേസമയത്ത് തന്നെ ചീക്കിലോട് ജുമാമസ്ജിദിലും നടക്കും.

## Article Content

വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളുടെ സംസ്കാരം ഇന്ന് നടക്കും. കുനിയിൽ കടവ് സ്വദേശി ബഷീറിന്റെ ഖബറടക്കം രാവിലെ 9-ന് കുനിയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിലും, കണ്ണിപൊയിൽ സ്വദേശി അഷ്റഫിന്റെ ഖബറടക്കം ഇതേസമയത്ത് തന്നെ ചീക്കിലോട് ജുമാമസ്ജിദിലും നടക്കും.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി അത്തോളിയിൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ ഹർത്താൽ ആചരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ഈ സമയം വരെ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343828/building-collapse-accident-in-valiyangadi)