---
title: "വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; കോർപ്പറേഷൻ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം - എം.കെ. മുനീർ"
english_title: "A case of murder should be filed against corporation officials - M.K. Muneer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343812/a-case-of-murder-should-be-filed-against-corporation-officials-mk-muneer"
published_at: "2026-02-23T23:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c8f91e7ef2_24.jpg"
keywords: []
---

# വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; കോർപ്പറേഷൻ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം - എം.കെ. മുനീർ

> **Lead Summary:** വലിയങ്ങാടിയിൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാല് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ ആവശ്യപ്പെട്ടു.

## Article Content

വലിയങ്ങാടിയിൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാല് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ ആവശ്യപ്പെട്ടു.

അറുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടം ബലപ്പെടുത്താനോ സുരക്ഷിതമായി പൊളിച്ചുനീക്കാനോ കോർപ്പറേഷൻ തയ്യാറാകാത്തതാണ് ദുരന്തത്തിന് കാരണമായത്. നഗരത്തിൽ സമാനമായ നിരവധി കെട്ടിടങ്ങൾ ഇനിയും ഭീഷണിയായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകണമെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ജബ്ബാർ, അഷ്റഫ്, ബഷീർ, വിനോദ് എന്നിവരാണ് വിശ്രമിക്കുന്നതിനിടയിൽ സ്ലാബ് വീണ് മരിച്ചത്. പൊളിച്ചുമാറ്റാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടം നടപടികൾ വൈകിയതാണ് അപകടത്തിന് വഴിവെച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343812/a-case-of-murder-should-be-filed-against-corporation-officials-mk-muneer)