---
title: "മഞ്ഞിൽ പുതഞ്ഞ് ന്യൂയോർക്ക്; വിമാനങ്ങൾ റദ്ദാക്കി, വിദ്യാലയങ്ങൾക്ക് അവധി"
english_title: "New York shrouded in snow; flights canceled, schools closed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343810/new-york-shrouded-in-snow-flights-canceled-schools-closed"
published_at: "2026-02-23T22:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c8b9a7f531_22.jpg"
keywords: []
---

# മഞ്ഞിൽ പുതഞ്ഞ് ന്യൂയോർക്ക്; വിമാനങ്ങൾ റദ്ദാക്കി, വിദ്യാലയങ്ങൾക്ക് അവധി

> **Lead Summary:** കനത്ത മഞ്ഞുവീഴ്ചയെയും ശൈത്യതരംഗത്തെയും തുടർന്ന് ന്യൂയോർക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. സുരക്ഷ കണക്കിലെടുത്ത് വിദ്യാലയങ്ങൾ അടച്ചിടാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകി. മാൻഹട്ടൻ, ബ്രൂക്ലിൻ തുടങ്ങിയ മേഖലകളിൽ മഞ്ഞുവീഴ്ച ശക്തമാണ്. വാഷിംഗ്ടൺ മുതൽ മെയ്ൻ വരെയുള്ള വടക്കുകിഴക്കൻ പ്രവിശ്യകളിൽ രണ്ട് അടിയോളം മഞ്ഞ് മൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

## Article Content

കനത്ത മഞ്ഞുവീഴ്ചയെയും ശൈത്യതരംഗത്തെയും തുടർന്ന് ന്യൂയോർക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. സുരക്ഷ കണക്കിലെടുത്ത് വിദ്യാലയങ്ങൾ അടച്ചിടാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകി. മാൻഹട്ടൻ, ബ്രൂക്ലിൻ തുടങ്ങിയ മേഖലകളിൽ മഞ്ഞുവീഴ്ച ശക്തമാണ്. വാഷിംഗ്ടൺ മുതൽ മെയ്ൻ വരെയുള്ള വടക്കുകിഴക്കൻ പ്രവിശ്യകളിൽ രണ്ട് അടിയോളം മഞ്ഞ് മൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

തിങ്കളാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെടുന്ന ശക്തമായ കാറ്റും മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്ന താപനിലയും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യത്തെത്തുടർന്ന് അയ്യായിരത്തോളം വിമാന സർവീസുകൾ റദ്ദാക്കി. നഗരത്തിലെ പ്രധാന പാതകളും പാലങ്ങളും താൽക്കാലികമായി അടച്ചതായും അടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത അത്രയും തീവ്രമായ കാലാവസ്ഥയാണിതെന്നും മേയർ സൊഹ്‌റാൻ മംദാനി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343810/new-york-shrouded-in-snow-flights-canceled-schools-closed)