---
title: "പച്ചക്കറി കൃഷിക്കിടയിൽ കഞ്ചാവ് തോട്ടം; ഗുജറാത്തിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ"
english_title: "Two brothers arrested in Gujarat for growing cannabis in vegetable garden"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343808/two-brothers-arrested-in-gujarat-for-growing-cannabis-in-vegetable-garden"
published_at: "2026-02-23T22:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c870532086_21.jpg"
keywords: []
---

# പച്ചക്കറി കൃഷിക്കിടയിൽ കഞ്ചാവ് തോട്ടം; ഗുജറാത്തിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ

> **Lead Summary:** ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ കൃഷിയിടത്തിൽ ഒളിപ്പിച്ചു വളർത്തിയ വലിയൊരു ലഹരിമരുന്ന് ശേഖരം പോലീസ് പിടികൂടി. സിഹോർ താലൂക്കിലെ സഖവദാർ ഗ്രാമത്തിന് സമീപമുള്ള തോട്ടത്തിൽ നടത്തിയ റെയ്ഡിൽ ഏകദേശം 11 കോടി രൂപ വിലമതിക്കുന്ന കഞ്ചാവും കറുപ്പ് ചെടികളുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷിയുടമകളായ ബോഗാ ചൗഹാൻ, സഞ്ജയ് ചൗഹാൻ എന്നീ സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ കൃഷിയിടത്തിൽ ഒളിപ്പിച്ചു വളർത്തിയ വലിയൊരു ലഹരിമരുന്ന് ശേഖരം പോലീസ് പിടികൂടി. സിഹോർ താലൂക്കിലെ സഖവദാർ ഗ്രാമത്തിന് സമീപമുള്ള തോട്ടത്തിൽ നടത്തിയ റെയ്ഡിൽ ഏകദേശം 11 കോടി രൂപ വിലമതിക്കുന്ന കഞ്ചാവും കറുപ്പ് ചെടികളുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷിയുടമകളായ ബോഗാ ചൗഹാൻ, സഞ്ജയ് ചൗഹാൻ എന്നീ സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പച്ചക്കറി കൃഷിയുടെ മറവിലാണ് ഇവർ ലഹരിച്ചെടികൾ നട്ടുപിടിപ്പിച്ചിരുന്നത്. 1100 കിലോയോളം തൂക്കം വരുന്ന ലഹരിവസ്തുക്കളാണ് സിഹോർ ഇൻസ്‌പെക്ടർ ബി.ഡി. ജഡേജയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

ഇതിൽ 1087 കിലോ പച്ച കറുപ്പ് ചെടികളും 19 കിലോ കഞ്ചാവും ഉൾപ്പെടുന്നു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്  നിയമപ്രകാരം കേസെടുത്തു. ഇവർക്ക് അന്തർസംസ്ഥാന ലഹരി മാഫിയകളുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343808/two-brothers-arrested-in-gujarat-for-growing-cannabis-in-vegetable-garden)