കണ്ണൂർ:( www.truevisionnews.com ) വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി നേതാവ് എം.ടി. രമേശ് രംഗത്തെത്തി. 'കേരള സ്റ്റോറി 2' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, ചിത്രത്തെ ഒരു സിനിമയായി മാത്രം കാണണമെന്നും താല്പര്യമുള്ളവർക്ക് അത് കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ആരെയും ബീഫ് കഴിക്കാൻ നിർബന്ധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ സത്യവാങ്മൂലം മാറ്റുകയാണെങ്കിൽ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിജെപി അതിന് നിർബന്ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അന്വേഷണ സംഘത്തെ സമ്മർദ്ദത്തിലാക്കിയെന്നും കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും രമേശ് ചോദിച്ചു. തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ തീരുമാനമാണെന്നും അത് കടകംപള്ളിയെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: See the movie as a movie; M.T. Ramesh on the Kerala Story controversy




































