---
title: "റാന്നിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി"
english_title: "Two students who went for a bath in the Pambayat River in Ranni went missing after being swept away by the current."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343795/two-students-who-went-for-a-bath-in-the-pambayat-river-in-ranni-went-missing-after-being-swept-away-by-the-current"
published_at: "2026-02-23T20:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c6bb6eef3d_14.jpg"
keywords: []
---

# റാന്നിയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

> **Lead Summary:** പത്തനംതിട്ട റാന്നിയിലെ ഐത്തലയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. സുഹൃത്തിനെ സന്ദർശിക്കാനെത്തിയ പത്തംഗ വിദ്യാർത്ഥി സംഘത്തിലെ മൂന്ന് പേരാണ് ഐത്തല കളരിക്കൽ കടവിൽ അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.

## Article Content

പത്തനംതിട്ട റാന്നിയിലെ ഐത്തലയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. സുഹൃത്തിനെ സന്ദർശിക്കാനെത്തിയ പത്തംഗ വിദ്യാർത്ഥി സംഘത്തിലെ മൂന്ന് പേരാണ് ഐത്തല കളരിക്കൽ കടവിൽ അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.

കാണാതായവർക്കായി റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തിവരികയാണ്. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343795/two-students-who-went-for-a-bath-in-the-pambayat-river-in-ranni-went-missing-after-being-swept-away-by-the-current)