---
title: "മെട്രോയും ചെങ്കോട്ടയും തകർക്കുമെന്ന് ഇമെയിൽ സന്ദേശം; ഡൽഹിയിൽ അതീവ ജാഗ്രത"
english_title: "Email message threatens to destroy Metro and Red Fort; Delhi on high alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343794/email-message-threatens-to-destroy-metro-and-red-fort-delhi-on-high-alert"
published_at: "2026-02-23T20:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c686a9d1e6_13.jpg"
keywords: []
---

# മെട്രോയും ചെങ്കോട്ടയും തകർക്കുമെന്ന് ഇമെയിൽ സന്ദേശം; ഡൽഹിയിൽ അതീവ ജാഗ്രത

> **Lead Summary:** ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങൾക്കും മെട്രോ സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ഭീഷണിയെത്തുടർന്ന് നഗരത്തിൽ സുരക്ഷ കർശനമാക്കി.

## Article Content

ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങൾക്കും മെട്രോ സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ഭീഷണിയെത്തുടർന്ന് നഗരത്തിൽ സുരക്ഷ കർശനമാക്കി.

ചെങ്കോട്ട, ഡൽഹി സെക്രട്ടേറിയറ്റ്, നിയമസഭ, ആർമി സ്കൂളുകൾ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തുമെന്ന ഇമെയിൽ സന്ദേശമാണ് പരിഭ്രാന്തി പരത്തിയത്.

എന്നാൽ സുരക്ഷാ ഏജൻസികൾ നടത്തിയ വിശദമായ പരിശോധനയിൽ ഈ സന്ദേശങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി.

'ഡൽഹി ബനേഗ ഖലിസ്ഥാൻ' എന്ന പേരിൽ വന്ന ഇമെയിലുകളിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വിവിധയിടങ്ങളിൽ സ്ഫോടനം നടക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

കുറ്റവാളികളെ കണ്ടെത്താൻ സൈബർ സെൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാൻ വി.പി.എൻ സാങ്കേതികവിദ്യയാണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്.

നിലവിൽ ചെങ്കോട്ടയും മെട്രോ സ്റ്റേഷനുകളും ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ ബോംബ് ഡിസ്പോസൽ സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343794/email-message-threatens-to-destroy-metro-and-red-fort-delhi-on-high-alert)