---
title: "പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി"
english_title: "Minister K. Rajan appears in court, gets bail in case of destruction of public property"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343790/minister-k-rajan-appears-in-court-gets-bail-in-case-of-destruction-of-public-property-new"
published_at: "2026-02-23T19:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c647300e5b_12.jpg"
keywords: []
---

# പൊതുമുതൽ നശിപ്പിച്ചെന്ന കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി

> **Lead Summary:** പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ റവന്യൂ മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി. 2013-ൽ എ.ഐ.വൈ.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ കേസെടുത്തിരുന്നത്.

## Article Content

പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ റവന്യൂ മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി. 2013-ൽ എ.ഐ.വൈ.എഫ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ കേസെടുത്തിരുന്നത്.

മാർച്ചിൽ 50,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് കുറ്റപത്രം. നേരത്തെ കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് മന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു.

മന്ത്രിയെ കണ്ടെത്താനായില്ലെന്ന പോലീസിന്റെ വിചിത്രമായ റിപ്പോർട്ടിന് പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യമെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343790/minister-k-rajan-appears-in-court-gets-bail-in-case-of-destruction-of-public-property-new)