---
title: "ബൈക്കിന്റെ നമ്പർ പ്ലേറ്റ് വളച്ചെന്ന് ആരോപണം; മുപ്പതോളം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ, പിന്നാലെ സസ്പെൻഷൻ"
english_title: "Teacher brutally beats up around 30 students after allegedly bending bike number plate later suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343774/teacher-brutally-beats-up-around-30-students-after-allegedly-bending-bike-number-plate-later-suspended"
published_at: "2026-02-23T17:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c3d6d02fde_suspension.jpg"
keywords: []
---

# ബൈക്കിന്റെ നമ്പർ പ്ലേറ്റ് വളച്ചെന്ന് ആരോപണം; മുപ്പതോളം വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ, പിന്നാലെ സസ്പെൻഷൻ

> **Lead Summary:** **മുംബൈ: ( **[www.truevisionnews.com]** ) **ബൈക്കിന്റെ നമ്പർ പ്ലേറ്റ് വളച്ചെന്നാരോപിച്ച് മുപ്പതോളം വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ അഹമ്മദ്പൂരിലുള്ള ക്രൈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.

## Article Content

**മുംബൈ: ( **[www.truevisionnews.com]** ) **ബൈക്കിന്റെ നമ്പർ പ്ലേറ്റ് വളച്ചെന്നാരോപിച്ച് മുപ്പതോളം വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ അഹമ്മദ്പൂരിലുള്ള ക്രൈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.

സംഭവത്തിൽ പ്രതിയായ ഉജ്വൽ സോണി എന്ന അധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പൊലീസിന് കൈമാറുകയും ചെയ്തു. ശനിയാഴ്ച രാത്രി ക്ലാസ് കഴിഞ്ഞു മടങ്ങാൻ തുടങ്ങിയ അധ്യാപകൻ തന്റെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് വളഞ്ഞിരിക്കുന്നത് കണ്ടതാണ് പ്രകോപനത്തിന് കാരണമായത്.

ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഇയാൾ ചോദ്യം ചെയ്യുകയും തുടർന്ന് ക്രൂരമായി തല്ലിച്ചതയ്ക്കുകയുമായിരുന്നു. കുട്ടികളുടെ കൈകാലുകളിൽ മർദ്ദനമേറ്റ ആഴത്തിലുള്ള പാടുകൾ വ്യക്തമാണ്. വിദ്യാർത്ഥികൾക്ക് പുറമെ സഹപ്രവർത്തകർക്കും ഇയാളിൽ നിന്ന് മർദ്ദനമേറ്റതായി പരാതിയുണ്ട്. സ്കൂൾ പ്രിൻസിപ്പൽ സെബ നാദർ ഉടനടി ഇടപെട്ട് അധ്യാപകനെ പുറത്താക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

ഇയാൾക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343774/teacher-brutally-beats-up-around-30-students-after-allegedly-bending-bike-number-plate-later-suspended)