---
title: "ലഹരിയാൽ അക്രമം....! ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ"
english_title: "Son attempts to kill father by hitting him on the head in Shoranur Suspect seriously injured arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343773/son-attempts-to-kill-father-by-hitting-him-on-the-head-in-shoranur-suspect-seriously-injured-arrested"
published_at: "2026-02-23T17:05:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c3bf333f3e_murder_attempt.jpg"
keywords: []
---

# ലഹരിയാൽ അക്രമം....! ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) ** പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) ** പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് പുലർച്ചെ കൂനത്തറയ്ക്ക് സമീപം കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിൽ വെച്ചാണ് സംഭവം. ഉണ്ണികൃഷ്ണനും മകൻ മനോജും രാത്രി ഒരുമിച്ചിരുന്നു മദ്യപിച്ചു. പുലർച്ചെ വരെ ഇത് തുടർന്നു. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ കയ്യാങ്കളിയായി. ഇതിനിടെ മാരക ആയുധം ഉപയോഗിച്ച് മനോജ് പിതാവിനെ ആക്രമിച്ചു എന്നാണ് പോലീസ് പറയുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 63 കാരനായ ഉണ്ണികൃഷ്ണൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അറസ്റ്റ് ചെയ്ത മനോജിനെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343773/son-attempts-to-kill-father-by-hitting-him-on-the-head-in-shoranur-suspect-seriously-injured-arrested)