---
title: " പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും 17000 രൂപ പിഴയും ശിക്ഷ"
english_title: "Tyler sentenced to 13 years in prison and fine for unnatural sexual assault"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343772/tyler-sentenced-to-13-years-in-prison-and-fine-for-unnatural-sexual-assault"
published_at: "2026-02-23T17:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c3aee21c4f_couert.jpg"
keywords: []
---

#  പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും 17000 രൂപ പിഴയും ശിക്ഷ

> **Lead Summary:** ** കോഴിക്കോട് : **പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിക്ക് 13 വർഷം കഠിനതടവും 17000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2023 നവംബർ 22ന് ഒഞ്ചിയം പഞ്ചായത്തിലുള്ള നാദാപുരം റോഡ് എന്ന സ്ഥലത്ത് നാഷണൽ ഹൈവേയുടെ വലതു ഭാഗത്തുള്ള ശീതൾ ടൈലേഴ്സ് എന്ന കടയിൽ ടൈലർ ആയി ജോലി ചെയ്തിരുന്ന പ്രതി ടി കടയിലേക്ക് ടീഷർട്ട് ആൾട്ടർ ചെയ്യാൻ ചെന്ന15വയസ്സുള്ള ആൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും അന്തർ പ്രവേശിത ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിലെ പ്രതിയായ മുതുവടത്തൂർ കുന്നത്ത് വീട്ടിൽ സുധാകരൻ കെ ടി കെ എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്.

## Article Content

** കോഴിക്കോട് : **പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിക്ക് 13 വർഷം കഠിനതടവും 17000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2023 നവംബർ 22ന് ഒഞ്ചിയം പഞ്ചായത്തിലുള്ള നാദാപുരം റോഡ് എന്ന സ്ഥലത്ത് നാഷണൽ ഹൈവേയുടെ വലതു ഭാഗത്തുള്ള ശീതൾ ടൈലേഴ്സ് എന്ന കടയിൽ ടൈലർ ആയി ജോലി ചെയ്തിരുന്ന പ്രതി ടി കടയിലേക്ക് ടീഷർട്ട് ആൾട്ടർ ചെയ്യാൻ ചെന്ന15വയസ്സുള്ള ആൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും അന്തർ പ്രവേശിത ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിലെ പ്രതിയായ മുതുവടത്തൂർ കുന്നത്ത് വീട്ടിൽ സുധാകരൻ കെ ടി കെ എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്.

സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് ഇടാനുള്ള വസ്ത്രം ആൽട്ടർ ചെയ്യാനാണ് കുട്ടി ടൈലർ ഷോപ്പിലേക്ക് പോയത്. അളവ് എടുത്തുകൊണ്ടിരിക്കെ കുട്ടിയുടെ ലൈംഗിക അവയവത്തിൽ പിടിക്കുകയും ഷോപ്പിനുള്ളിൽ വെച്ച് അന്തർ പ്രവേശിത ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തു.

സംഭവ ദിവസം തന്നെ സ്റ്റേഷനിൽ ചെന്ന കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഈ വിധി. എ എസ്. ഐ. വൈജ. പി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ചോമ്പാല പോലീസ് ഇൻസ്പെക്ടർ ബി കെ സിജു ആണ്.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17സാക്ഷികളെ വിസ്തരിക്കുകയും 23രേഖകൾ ഹാജരാക്കുകയും ചെയ്തു പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയസൺ ഓഫീസർ എ. എസ്. ഐ ഷാനി പി എം പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343772/tyler-sentenced-to-13-years-in-prison-and-fine-for-unnatural-sexual-assault)