---
title: "ഇൻസ്റ്റഗ്രാം പ്രണയം ക്രൂരതയിലേക്ക്....! 19-കാരിയായ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതായി പരാതി, 20 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ"
english_title: " 19 year old college student was allegedly raped and blackmailed by filming the footage "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343769/19-year-old-college-student-was-allegedly-raped-and-blackmailed-by-filming-the-footage"
published_at: "2026-02-23T16:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c385ec52ff_rape_case.jpg"
keywords: []
---

# ഇൻസ്റ്റഗ്രാം പ്രണയം ക്രൂരതയിലേക്ക്....! 19-കാരിയായ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതായി പരാതി, 20 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ

> **Lead Summary:** **ബെംഗളൂരു: ( **[www.truevisionnews.com]** ) **അമൃതഹള്ളിയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തും ചേർന്ന് പത്തൊൻപതുകാരിയായ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായി പരാതി. പശ്ചിമ ബംഗാൾ സ്വദേശിയായ ഡിക്സൺ എന്ന യുവാവിനെതിരെയും സക്ലേഷ്പുർ സ്വദേശിയായ നിഖിലിനെതിരെയും യുവതിയുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

## Article Content

**ബെംഗളൂരു: ( **[www.truevisionnews.com]** ) **അമൃതഹള്ളിയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തും ചേർന്ന് പത്തൊൻപതുകാരിയായ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായി പരാതി. പശ്ചിമ ബംഗാൾ സ്വദേശിയായ ഡിക്സൺ എന്ന യുവാവിനെതിരെയും സക്ലേഷ്പുർ സ്വദേശിയായ നിഖിലിനെതിരെയും യുവതിയുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ഇൻസ്റ്റാഗ്രാം വഴിയാണ് പരാതിക്കാരി ഡിക്സണുമായി പരിചയത്തിലായതെന്നും പിന്നീട് ഇവർ അടുത്ത സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 14ന് ഒരു വില്ലയിൽ വെച്ച് നടന്ന പാർട്ടിയിലേക്ക് ഡിക്സൺ പെൺകുട്ടിയെ ക്ഷണിക്കുകയും അവിടെ വെച്ച് തന്റെ സുഹൃത്തായ നിഖിലിനെ പരിചയപ്പെടുത്തുകയും ചെയ്തു.

രാത്രി ഭക്ഷണത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് ലഹരി പദാർത്ഥം കഴിപ്പിച്ചു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു.

പീഡന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ പെൺകുട്ടിയോട് 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി അമൃതഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343769/19-year-old-college-student-was-allegedly-raped-and-blackmailed-by-filming-the-footage)