---
title: "രാവിലത്തെ പരക്കംപാച്ചിൽ മടുത്തോ? 'ഒവേർനൈറ്റ് ഓട്സ്' ട്രൈ ചെയ്യൂ...തടി കുറയ്ക്കാനും  നെട്ടോട്ടമോടേണ്ട..!"
english_title: "Overnight oats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343759/overnight-oats"
published_at: "2026-02-23T16:16:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c305e17236_oats.jpg"
keywords: []
---

# രാവിലത്തെ പരക്കംപാച്ചിൽ മടുത്തോ? 'ഒവേർനൈറ്റ് ഓട്സ്' ട്രൈ ചെയ്യൂ...തടി കുറയ്ക്കാനും  നെട്ടോട്ടമോടേണ്ട..!

> **Lead Summary:** ** **ഒവേർനൈറ്റ് ഓട്സ് എന്ന് കേൾക്കാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടാവുകയുള്ളൂ .** **രാവിലെ എഴുന്നേറ്റ് തിരക്കിനിട്ട് പാചകം ചെയ്യാൻ മടിയുള്ളവർക്കും എന്നാൽ ആരോഗ്യം ശ്രദ്ധിക്കുന്നവർക്കും പറ്റിയ 'മാജിക് ബ്രേക്ക്‌ഫാസ്റ്റ്' ആണ് ഒവേർനൈറ്റ് ഓട്സ്. 

## Article Content

** **ഒവേർനൈറ്റ് ഓട്സ് എന്ന് കേൾക്കാത്തവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടാവുകയുള്ളൂ .** **രാവിലെ എഴുന്നേറ്റ് തിരക്കിനിട്ട് പാചകം ചെയ്യാൻ മടിയുള്ളവർക്കും എന്നാൽ ആരോഗ്യം ശ്രദ്ധിക്കുന്നവർക്കും പറ്റിയ 'മാജിക് ബ്രേക്ക്‌ഫാസ്റ്റ്' ആണ് ഒവേർനൈറ്റ് ഓട്സ്. 

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഓട്സ് വേവിക്കാതെ രാത്രി മുഴുവൻ പാലിലോ തൈരിലോ കുതിർത്ത് വെച്ച് തയ്യാറാക്കുന്ന വിഭവമാണിത്. സാധാരണ ഓട്സ് കുറുക്കുന്നതിന് പകരം, ഇതിൽ ഓട്സ് ദ്രാവകം സാവധാനം വലിച്ചെടുത്ത് മൃദുവാകുകയാണ് ചെയ്യുന്നത്. രാവിലെ ഫ്രിഡ്ജിൽ നിന്ന് എടുത്ത് നേരിട്ട് കഴിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന 'റെസിസ്റ്റന്റ് സ്റ്റാർച്ച്'  കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കുന്നു. ഇതിലെ ഫൈബർ വയർ നിറഞ്ഞ സംതൃപ്തി നൽകുന്നതിനാൽ ഇടയ്ക്കിടെയുള്ള വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.

**ആവശ്യമായ സാധനങ്ങൾ:**

*റോൾഡ് ഓട്സ്  *

*പാൽ*

*ചിയ സീഡ്‌സ്*

* തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ്*

*വാനില എസൻസ്: കുറച്ച് തുള്ളി (നിർബന്ധമില്ല).*

**തയ്യാറാക്കുന്ന വിധം:**

*ആദ്യം തന്നെ ഒരു ഗ്ലാസ് ജാറിലോ പാത്രത്തിലോ ഓട്സ്, പാൽ, ചിയ സീഡ്‌സ്, തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം പാത്രം നന്നായി അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക. ചുരുങ്ങിയത് 6 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ ഇരിക്കണം (രാത്രി മുഴുവൻ വയ്ക്കുന്നതാണ് ഏറ്റവും നല്ലത്).  രാവിലെ പുറത്തെടുക്കുമ്പോൾ ഓട്സ് പാലും തൈരും വലിച്ചെടുത്ത് നല്ല സോഫ്റ്റ് ആയിട്ടുണ്ടാകും. ഇതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള ടോപ്പിങ്‌സ് ചേർത്ത് കഴിക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343759/overnight-oats)