---
title: "കുടയെടുക്കാൻ മറന്നോ? എന്നാൽ വേഗം വീട് പിടിച്ചോളൂ ....: കേരളത്തിൽ അടുത്ത മൂന്നു മണിക്കൂറിൽ മഴയ്ക്കും കാറ്റിനും സാധ്യത"
english_title: "Rain warning in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343753/rain-warning-in-kerala-new"
published_at: "2026-02-23T15:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c2a67a943c_rainkerala.jpg"
keywords: []
---

# കുടയെടുക്കാൻ മറന്നോ? എന്നാൽ വേഗം വീട് പിടിച്ചോളൂ ....: കേരളത്തിൽ അടുത്ത മൂന്നു മണിക്കൂറിൽ മഴയ്ക്കും കാറ്റിനും സാധ്യത

> **Lead Summary:** **തിരുവനന്തപുരം : **ചൂട് കുറയും .... കേരളത്തിൽ അടുത്ത മൂന്നു മണിക്കൂറിലേക്കുള്ള മഴ മുന്നറിയിപ്പ് പുറത്തുവിട്ട് കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം : **ചൂട് കുറയും .... കേരളത്തിൽ അടുത്ത മൂന്നു മണിക്കൂറിലേക്കുള്ള മഴ മുന്നറിയിപ്പ് പുറത്തുവിട്ട് കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂനമർദ്ദം  സ്ഥിതിചെയ്യുന്നുണ്ട്. ഇത് വടക്ക്-കിഴക്ക് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ക്രമേണ ദുർബലമാകാൻ ആണ് സാധ്യത.

തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ ഫെബ്രുവരി 23 മുതൽ 27 വരെയുള്ള തീയതികളിൽ ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343753/rain-warning-in-kerala-new)