---
title: "ഗുരുവായൂരപ്പന്റെ മണ്ണിൽ വോട്ടവകാശം ഉറപ്പിച്ച് സുരേഷ് ഗോപി; വോട്ട് ദേവസ്വം സ്‌കൂൾ ബൂത്തിലേക്ക് മാറ്റി"
english_title: "SureshGopi will now get votes in Guruvayur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343746/sureshgopi-will-now-get-votes-in-guruvayur-new"
published_at: "2026-02-23T15:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c2362ae016_gopi.jpg"
keywords: []
---

# ഗുരുവായൂരപ്പന്റെ മണ്ണിൽ വോട്ടവകാശം ഉറപ്പിച്ച് സുരേഷ് ഗോപി; വോട്ട് ദേവസ്വം സ്‌കൂൾ ബൂത്തിലേക്ക് മാറ്റി

> **Lead Summary:** **തൃശ്ശൂർ: ** കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഇനി ഗുരുവായൂർ മണ്ഡലത്തിലെ വോട്ടർ. തന്റെ വോട്ട് അദ്ദേഹം ഗുരുവായൂരിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സുരേഷ് ഗോപിയുടെ പുതിയ വോട്ട്.

## Article Content

**തൃശ്ശൂർ: ** കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഇനി ഗുരുവായൂർ മണ്ഡലത്തിലെ വോട്ടർ. തന്റെ വോട്ട് അദ്ദേഹം ഗുരുവായൂരിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സുരേഷ് ഗോപിയുടെ പുതിയ വോട്ട്.

****

697-ാം നമ്പർ വോട്ടറായാണ് അദ്ദേഹത്തെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള 'അച്യുതം' ഫ്ലാറ്റിലെ വിലാസത്തിലാണ് വോട്ട് ചേർത്തിരിക്കുന്നത്. ഈ ഫ്ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ്.

ഗുരുവായൂരിലെ ആദ്യകാല ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നായ അച്യുതത്തിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർക്കും ഫ്ലാറ്റുകളുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചതിന് പിന്നാലെ സുരേഷ് ഗോപി തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രം തൃശൂരിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ വോട്ട് മാറ്റം എന്ന് കരുതപ്പെടുന്നു. ഇതിന് മുൻപ് തിരുവനന്തപുരം ജില്ലയിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ടുണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തിരുവനന്തപുരത്ത് നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343746/sureshgopi-will-now-get-votes-in-guruvayur-new)