---
title: "പശു ഇടിമിന്നലേറ്റ് ചത്തു; തൊഴുത്തിലേക്ക് ഓടിയെത്തിയ കർഷകൻ ഷോക്കേറ്റ് മരിച്ചു"
english_title: "Cow dies after being struck by lightning; farmer rushes to the barn, dies of shock"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343730/cow-dies-after-being-struck-by-lightning-farmer-rushes-to-the-barn-dies-of-shock"
published_at: "2026-02-23T14:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c16343e012_Cow_dies_after_being_struck_by_lightning;_farmer_rushes_to_the_barn,_dies_of_shock.jpg"
keywords: []
---

# പശു ഇടിമിന്നലേറ്റ് ചത്തു; തൊഴുത്തിലേക്ക് ഓടിയെത്തിയ കർഷകൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** ആലപ്പുഴ: ഇടിമിന്നലേറ്റ് തൊഴുത്തിൽ വീണ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. വട്ടയ്ക്കാട് പുത്തൻതറയിൽ രാമകൃഷ്ണപിള്ള ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

## Article Content

ആലപ്പുഴ: ഇടിമിന്നലേറ്റ് തൊഴുത്തിൽ വീണ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. വട്ടയ്ക്കാട് പുത്തൻതറയിൽ രാമകൃഷ്ണപിള്ള ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ശക്തമായ ഇടിമിന്നലിൽ തൊഴുത്തിലുണ്ടായിരുന്ന പശു ചത്തുവീഴുകയായിരുന്നു. പശുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ രാമകൃഷ്ണപിള്ള തൊഴുത്തിനുള്ളിലേക്ക് കയറി. ഈ സമയത്ത് തൊഴുത്തിലെ ബൾബിലേക്കുള്ള വൈദ്യുതി ലൈനിൽ നിന്നാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. ഇടിമിന്നലിൽ വയറിങ് തകരാറിലായതാകാം ഷോക്കേൽക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343730/cow-dies-after-being-struck-by-lightning-farmer-rushes-to-the-barn-dies-of-shock)