---
title: "ചോറിനും ചപ്പാത്തിക്കും ബെസ്റ്റ് കോമ്പിനേഷൻ! സ്വാദിഷ്ടമായ മലബാർ ചിക്കൻ ചുക്ക തയ്യാറാക്കാം"
english_title: "How to prepare Malabar Chicken Chukka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343723/how-to-prepare-malabar-chicken-chukka"
published_at: "2026-02-23T14:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c17067de2c_tru8.jpg"
keywords: []
---

# ചോറിനും ചപ്പാത്തിക്കും ബെസ്റ്റ് കോമ്പിനേഷൻ! സ്വാദിഷ്ടമായ മലബാർ ചിക്കൻ ചുക്ക തയ്യാറാക്കാം

> **Lead Summary:** നല്ല നാടൻ രുചിയിൽ തയ്യാറാക്കാവുന്ന ചിക്കൻ ചുക്കയുടെ റെസിപ്പി താഴെ നൽകുന്നു. ചോറിനും ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം ഇത് മികച്ച കോമ്പിനേഷനാണ്.

## Article Content

നല്ല നാടൻ രുചിയിൽ തയ്യാറാക്കാവുന്ന ചിക്കൻ ചുക്കയുടെ റെസിപ്പി താഴെ നൽകുന്നു. ചോറിനും ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം ഇത് മികച്ച കോമ്പിനേഷനാണ്.

**ആവശ്യമായ സാധനങ്ങൾ:**

*ചിക്കൻ: 1/2 കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്)*

*സവാള: 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)*

*ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 വലിയ സ്പൂൺ*

*പച്ചമുളക്: 3-4 എണ്ണം (ചീളിയത്)*

*തക്കാളി: 1 എണ്ണം (അരിഞ്ഞത്)*

*തേങ്ങാക്കൊത്ത്: കാൽ കപ്പ് (ഓപ്ഷണൽ)*

*കറിവേപ്പില: 2 തണ്ട്*

*വെളിച്ചെണ്ണ: ആവശ്യത്തിന്*

**മസാലപ്പൊടികൾ:**

*മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ*

*മുളകുപൊടി: 1 വലിയ സ്പൂൺ *

*മല്ലിപ്പൊടി: 1/2 വലിയ സ്പൂൺ*

*കുരുമുളക് പൊടി: 1 വലിയ സ്പൂൺ (ചുക്കയ്ക്ക് മെയിൻ ആണിത്)*

*ഗരം മസാല: 1 ടീസ്പൂൺ*

*ഉപ്പ്: ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം:**

കഴുകി വൃത്തിയാക്കിയ ചിക്കനിൽ അല്പം മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാക്കൊത്ത് ഇട്ട് വറുക്കുക.

ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള ഗോൾഡൻ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി ഉടയുന്നത് വരെ വേവിക്കുക.

ശേഷം മല്ലിപ്പൊടി, ബാക്കിയുള്ള മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക.മാരിനേറ്റ് ചെയ്ത ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ചിക്കൻ വേവാൻ ആവശ്യമായ അല്പം വെള്ളം മാത്രം ഒഴിച്ച് കുറഞ്ഞ തീയിൽ മൂടിവെച്ച് വേവിക്കുക.

ചിക്കൻ വെന്ത് വെള്ളമെല്ലാം വറ്റി വരുമ്പോൾ കുരുമുളക് പൊടിയും കുറച്ച് കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും മുകളിൽ തൂവുക. മസാല ചിക്കനിൽ നന്നായി പിടിക്കുന്നത് വരെ (ഡ്രൈ ആകുന്നത് വരെ) തുടർച്ചയായി ഇളക്കുക. ചിക്കൻ ചുക്ക് തയ്യാർ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343723/how-to-prepare-malabar-chicken-chukka)