---
title: "മൂന്ന് ജീവൻ...! കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി"
english_title: "Three dead in building's concrete slab collapse accident in Valiyangadi, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343711/three-dead-in-buildings-concrete-slab-collapse-accident-in-valiyangadi-kozhikode"
published_at: "2026-02-23T13:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c0c0663fb8_kozhikode_accident.jpg"
keywords: []
---

# മൂന്ന് ജീവൻ...! കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം മൂന്നായി. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം മൂന്നായി. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.

മരിച്ച ഇരുവരും ലോഡിങ്ങ് തൊഴിലാളികളാണ്. കിനാശ്ശേരി സ്വദേശിയാണ് ജബ്ബാര്‍. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നു വീണത്. ഏഴുപേരിൽ രണ്ട് പേര്‍ക്ക് ഓടി മാറാൻ സാധിച്ചു. എന്നാൽ ബാക്കി 5 പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു.

സ്ലാബ് തകര്‍ന്ന് വീണത് രണ്ട് തൊഴിലാളുകളുടെ തലയിലേക്കെന്ന് ദൃക്‌സാക്ഷി. ശബ്ദം കേട്ടയുടനെ തൊഴിലാളികള്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചതാണ് സ്ലാബിനുള്ളില്‍ കുടുങ്ങാന്‍ കാരണമെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

> "ശബ്ദം കേട്ടതോടെ പുറത്തേക്കോടി, ഓടിയില്ലായിരുന്നെങ്കില്‍ ഒന്നും പറ്റില്ലായിരുന്നു. അഞ്ച് പേര്‍ ഉണ്ടായിരുന്നു. ഒരാളുടെ കാല് കുടുങ്ങി. ഒരാളുടെ തലയിലേക്കാണ് വീണത്," ദൃക്‌സാക്ഷി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343711/three-dead-in-buildings-concrete-slab-collapse-accident-in-valiyangadi-kozhikode)