---
title: "കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് അപകടം; രണ്ട്  പേർക്ക് ദാരുണാന്ത്യം"
english_title: "Building collapses in Valiyangadi, Kozhikode; Two people die tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343698/building-collapses-in-valiyangadi-kozhikode-two-people-die-tragically-new-update-new-"
published_at: "2026-02-23T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c01733711b_kozhikkode.jpg"
keywords: []
---

# കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് അപകടം; രണ്ട്  പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ വൻ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം . അഷ്‌റഫ്, ജബ്ബാർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച രണ്ടുപേരും വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികളാണെന്നാണ് വിവരം. സ്ലാബ് വീണ സമയത്ത് കെട്ടിടത്തിന് താഴെയായിരുന്നു ഇവർ. 

## Article Content

**കോഴിക്കോട് : ** കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ വൻ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം . അഷ്‌റഫ്, ജബ്ബാർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച രണ്ടുപേരും വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികളാണെന്നാണ് വിവരം. സ്ലാബ് വീണ സമയത്ത് കെട്ടിടത്തിന് താഴെയായിരുന്നു ഇവർ. 

പരിക്കേറ്റ മറ്റു മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു.

വലിയങ്ങാടിയിലെ മീൻചന്തയ്ക്ക് സമീപമുള്ള പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണാണ് അപകടമുണ്ടായത്. അപകടത്തിൽ ആറുപേർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. 

കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണതാണ് അപകടത്തിന് കാരണമായത്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. 

ഇടുക്കി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരെ സർ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343698/building-collapses-in-valiyangadi-kozhikode-two-people-die-tragically-new-update-new-)