---
title: " കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം;  അഞ്ച് പേർക്ക് പരിക്ക്,  മൂന്ന് പേരുടെ നില ഗുരുതരം"
english_title: "Building collapses in Valiyangadi, Kozhikode; five injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343693/building-collapses-in-valiyangadi-kozhikode-five-injured-new-update"
published_at: "2026-02-23T12:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bfd95c52b6_slab.jpg"
keywords: []
---

#  കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം;  അഞ്ച് പേർക്ക് പരിക്ക്,  മൂന്ന് പേരുടെ നില ഗുരുതരം

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് വൻ അപകടം. അഞ്ച് പേർക്ക് പേർക്ക് പരിക്ക് . അഷ്‌റഫ്, ജബ്ബാർ, വിനോദ്, ബഷീർ, കോയ എന്നിവർക്കാണ് പരിക്കേറ്റത് . 

## Article Content

**കോഴിക്കോട് : **കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് വൻ അപകടം. അഞ്ച് പേർക്ക് പേർക്ക് പരിക്ക് . അഷ്‌റഫ്, ജബ്ബാർ, വിനോദ്, ബഷീർ, കോയ എന്നിവർക്കാണ് പരിക്കേറ്റത് . 

വലിയങ്ങാടിയിലെ മീൻചന്തയ്ക്ക് സമീപമുള്ള പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

അപകടത്തിൽ ആറുപേർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലുപേരെ ഇതിനോടകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണതാണ് അപകടത്തിന് കാരണമായത്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.  രണ്ടു വര്ഷം മുൻപ് പൊളിക്കാൻ തീരുമാനിച്ചിരുന്ന കെട്ടിടം, എന്നാൽ നാട്ടുകാർ സമ്മതിച്ചിരുന്നില്ല. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343693/building-collapses-in-valiyangadi-kozhikode-five-injured-new-update)