---
title: "'സര്‍ക്കാര്‍  വീഴ്ച സമ്മതിക്കണം, വെള്ളപൂശൽ വേണ്ട'; വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ സർക്കാരിനെതിരെ കെസി വേണുഗോപാൽ"
english_title: "Surgical error at Vandanam Govt. Medical College, KCVenugopal responds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343682/surgical-error-at-vandanam-govt-medical-college-kcvenugopal-responds-new"
published_at: "2026-02-23T12:17:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf8cbe62b6_kc.jpg"
keywords: []
---

# 'സര്‍ക്കാര്‍  വീഴ്ച സമ്മതിക്കണം, വെള്ളപൂശൽ വേണ്ട'; വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ സർക്കാരിനെതിരെ കെസി വേണുഗോപാൽ

> **Lead Summary:** **കൊച്ചി: **വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ സർക്കാർ വീഴ്ച സമ്മതിക്കണമെന്നും തെറ്റുകൾ തിരുത്താൻ തയ്യാറാകണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

## Article Content

**കൊച്ചി: **വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ സർക്കാർ വീഴ്ച സമ്മതിക്കണമെന്നും തെറ്റുകൾ തിരുത്താൻ തയ്യാറാകണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

കൊച്ചി അമൃത ആശുപത്രിയിലുള്ള ഉഷ ജോസഫിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. വയറ്റിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം നീക്കിയെങ്കിലും ഉഷ ഇപ്പോഴും ഷോക്കിൽ തന്നെ തുടരുകയാണെന്നും മാനസികമായി വലിയ വിഷമം അവര്‍ നേരിടുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

നല്ല ചികിത്സ നൽകാനായെന്നും വൈകാതെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെസി വേണുഗോപാൽ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വീഴ്ചകളെ വെള്ളപൂശാനുള്ളതായി മാറുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് സര്‍ക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല.

സ്ത്രീ ആയതുകൊണ്ടാണ് ഡോക്ടരെ വേട്ടയാടുന്നതെന്ന സര്‍ക്കാര്‍ വാദവും കെസി വേണുഗോപാൽ തള്ളി. ഉഷയും ഹര്‍ഷീനയുമൊക്കെ സ്ത്രീകളാണെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായാലും നടപടി വേണമെന്നും വസ്തുതകള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343682/surgical-error-at-vandanam-govt-medical-college-kcvenugopal-responds-new)