---
title: "ആരാ ഈ ഇരിക്കുന്നേ .....,  ഫയൽ നോക്കാൻ വന്നതാണോ?  കൃഷിഭവനിലെ അലമാരയിൽ പതുങ്ങിയിരുന്ന രക്ത അണലിയെ പിടികൂടി"
english_title: "A blood viper was caught from a cupboard in Kunnathur Krishi Bhavan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343680/a-blood-viper-was-caught-from-a-cupboard-in-kunnathur-krishi-bhavan-new"
published_at: "2026-02-23T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf6ede3356_anali.jpg"
keywords: []
---

# ആരാ ഈ ഇരിക്കുന്നേ .....,  ഫയൽ നോക്കാൻ വന്നതാണോ?  കൃഷിഭവനിലെ അലമാരയിൽ പതുങ്ങിയിരുന്ന രക്ത അണലിയെ പിടികൂടി

> **Lead Summary:** **ശാസ്താംകോട്ട (കൊല്ലം ): **കുന്നത്തൂർ കൃഷിഭവനിലെ അലമാരയിൽ നിന്ന് രക്ത അണലിയെ പിടികൂടി. കഴിഞ്ഞദിവസം രാവിലെ പത്തോടെയാണ് സംഭവം. ഈ സമയം കൃഷിഭവന്റെ മതിൽ നിർമാണത്തിനെത്തിയ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ സുരേഷ്, അനന്ദു എന്നിവർ ചേർന്ന് അണലിയെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.

## Article Content

**ശാസ്താംകോട്ട (കൊല്ലം ): **കുന്നത്തൂർ കൃഷിഭവനിലെ അലമാരയിൽ നിന്ന് രക്ത അണലിയെ പിടികൂടി. കഴിഞ്ഞദിവസം രാവിലെ പത്തോടെയാണ് സംഭവം. ഈ സമയം കൃഷിഭവന്റെ മതിൽ നിർമാണത്തിനെത്തിയ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ സുരേഷ്, അനന്ദു എന്നിവർ ചേർന്ന് അണലിയെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.

പാമ്പ് പിടിത്തം വശമില്ലാത്ത ഈ യുവാക്കൾ മനോധൈര്യം കൈമുതലാക്കിയാണ് അണലിയെ പിടികൂടിയത്. പിന്നീടാണ് അണലിവർഗത്തിലെ ഏറ്റവും അപകടകാരിയായ രക്ത അണലിയാണ് ഇതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. 

പിടികൂടി കഴിഞ്ഞപ്പോഴാണ് അത് സാധാരണ പാമ്പല്ല, അണലിവർഗ്ഗത്തിലെ ഏറ്റവും അപകടകാരിയായ രക്ത അണലി ആണെന്ന് തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343680/a-blood-viper-was-caught-from-a-cupboard-in-kunnathur-krishi-bhavan-new)