---
title: "ഹോണടിച്ചിട്ടും വഴിമാറിയില്ല; യുവാവിനെ മർദ്ദിച്ച് ചെവി കടിച്ചുമുറിച്ചു, ഞക്കനാൽ സ്വദേശിക്കെതിരെ കേസ്"
english_title: "Despite honking, the man did not change direction; A case was filed against a native of Njakkanal who beat up a young man and bit off his ear"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343679/despite-honking-the-man-did-not-change-direction-a-case-was-filed-against-a-native-of-njakkanal-who-beat-up-a-young-man-and-bit-off-his-ear"
published_at: "2026-02-23T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf757cabf9_A_case_was_filed_against_a_native_of_Njakkanal_who_beat_up_a_young_man_and_bit_off_his_ear.jpg"
keywords: []
---

# ഹോണടിച്ചിട്ടും വഴിമാറിയില്ല; യുവാവിനെ മർദ്ദിച്ച് ചെവി കടിച്ചുമുറിച്ചു, ഞക്കനാൽ സ്വദേശിക്കെതിരെ കേസ്

> **Lead Summary:** കായംകുളം: റോഡിലൂടെ നടന്നുപോകുമ്പോൾ ഹോണടിച്ചിട്ടും വഴിമാറിക്കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെവി കടിച്ചുമുറിക്കുകയും ചെയ്തു. കൃഷ്ണപുരം ഞക്കനാൽ സ്വദേശി ബഷീറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രദേശവാസിയായ ഷെഫീക്കിനെതിരെ പോലീസ് കേസെടുത്തു.

## Article Content

കായംകുളം: റോഡിലൂടെ നടന്നുപോകുമ്പോൾ ഹോണടിച്ചിട്ടും വഴിമാറിക്കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ചെവി കടിച്ചുമുറിക്കുകയും ചെയ്തു. കൃഷ്ണപുരം ഞക്കനാൽ സ്വദേശി ബഷീറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രദേശവാസിയായ ഷെഫീക്കിനെതിരെ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാത്രി എട്ടിന് കണ്ണമ്പള്ളി ജങ്ഷനു സമീപത്താണ് സംഭവം. ബഷീർ റോഡിലൂടെ നടന്നുപോകുകയായിരുന്നു. ഷെഫീക്ക് മോട്ടോർസൈക്കിളിൽ വരുമ്പോൾ ഹോണടിച്ചിട്ടും ബഷീർ റോഡിൽനിന്നു മാറിയില്ല. ഇതിന്റെ വൈരാഗ്യത്തിൽ ഷെഫീക്ക്, ബഷീറിനെ തടഞ്ഞുനിർത്തി അസഭ്യംപറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന്, ബഷീറിനെ സമീപത്തെ വീടിന്റെ ഗേറ്റിൽ ചാരിനിർത്തി ഇടതുചെവി കടിച്ചു മുറിവേൽപ്പിച്ചെന്നാണ് കേസ്.ചെവി കടിച്ചുമുറിക്കുകയും ചെയ്തതിനു പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343679/despite-honking-the-man-did-not-change-direction-a-case-was-filed-against-a-native-of-njakkanal-who-beat-up-a-young-man-and-bit-off-his-ear)