---
title: "അതിഥികളെ ഞെട്ടിക്കണോ? എങ്കിൽ പൈനാപ്പിൾ പായസം റെഡി; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം!"
english_title: "Want to surprise your guests? Then Pineapple Payasam is ready; it can be prepared in minutes!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343673/want-to-surprise-your-guests-then-pineapple-payasam-is-ready-it-can-be-prepared-in-minutes"
published_at: "2026-02-23T11:55:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf49826900_Want_to_surprise_your_guests_Then_Pineapple_Payasam_is_ready;_it_can_be_prepared_in_minutes.jpg"
keywords: []
---

# അതിഥികളെ ഞെട്ടിക്കണോ? എങ്കിൽ പൈനാപ്പിൾ പായസം റെഡി; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം!

> **Lead Summary:** തേങ്ങാപ്പാലും പൈനാപ്പിളും ചേരുന്ന പൈനാപ്പിൾ പായസം സദ്യകൾക്കും വിശേഷ അവസരങ്ങൾക്കും ഏറെ അനുയോജ്യമാണ്. വളരെ ലളിതമായ ഘട്ടങ്ങളിലൂടെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

തേങ്ങാപ്പാലും പൈനാപ്പിളും ചേരുന്ന പൈനാപ്പിൾ പായസം സദ്യകൾക്കും വിശേഷ അവസരങ്ങൾക്കും ഏറെ അനുയോജ്യമാണ്. വളരെ ലളിതമായ ഘട്ടങ്ങളിലൂടെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

പൈനാപ്പിൾ: 1 എണ്ണം (ചെറുതായി അരിഞ്ഞത്)

പഞ്ചസാര: അര കപ്പ്

രണ്ടാം പാൽ : 2 കപ്പ്

ഒന്നാം പാൽ : 2 കപ്പ്

കണ്ടൻസ്ഡ് മിൽക്ക്: അര കപ്പ്

ചൗവരി: കാൽ കപ്പ്

അണ്ടിപ്പരിപ്പ്, മുന്തിരി: 50 ഗ്രാം വീതം

നെയ്യ്: 3 ടീസ്പൂൺ

ഏലയ്ക്കാപ്പൊടി: കാൽ ടീസ്പൂൺ

വെള്ളം: 3 കപ്പ്

**തയ്യാറാക്കുന്ന വിധം**

പൈനാപ്പിൾ തൊലി ചെത്തി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.

ഒരു പാൻ ചൂടാക്കി അതിൽ ഒരു കപ്പ് വെള്ളം, പഞ്ചസാര, പൈനാപ്പിൾ എന്നിവ ചേർത്ത് 5 മിനിറ്റ് വേവിക്കുക. പൈനാപ്പിൾ വെന്തുകഴിഞ്ഞാൽ 2 ടീസ്പൂൺ നെയ്യ് ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് കഷ്ണങ്ങൾ നന്നായി ഉടച്ചെടുക്കുക.

ചൗവരി 2 കപ്പ് വെള്ളത്തിൽ നന്നായി വേവിക്കുക. വെന്ത ചൗവരി ഉടച്ചുവെച്ചിരിക്കുന്ന പൈനാപ്പിൾ മിശ്രിതത്തിലേക്ക് ചേർത്ത് യോജിപ്പിക്കുക.

ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ കണ്ടൻസ്ഡ് മിൽക്കും ഒന്നാം പാലും ചേർത്ത് 2 മിനിറ്റ് കൂടി ചൂടാക്കുക. (ഒന്നാം പാൽ ചേർത്ത ശേഷം അധികം തിളപ്പിക്കരുത്).

തീ അണച്ച ശേഷം ഏലയ്ക്കാപ്പൊടി ചേർത്ത് നന്നായി ഇളക്കുക.

മറ്റൊരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇത് പായസത്തിന് മുകളിൽ ചേർത്ത് അലങ്കരിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343673/want-to-surprise-your-guests-then-pineapple-payasam-is-ready-it-can-be-prepared-in-minutes)