---
title: " പൊലീസിനെയും വെറുതെവിടില്ലേ? ഘോഷയാത്രയ്ക്കിടെ റോഡിൽ നൃത്തം ചെയ്തത് ഗതാഗതക്കുരുക്കായി, നിയന്ത്രിക്കാനെത്തിയ എസ്ഐയെ സിപിഎം ലോക്കൽ സെക്രട്ടറി മർദ്ദിച്ചെന്ന് പരാതി"
english_title: "CPM local secretary allegedly assaulted SI during temple festival"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343650/cpm-local-secretary-allegedly-assaulted-si-during-temple-festival-new-"
published_at: "2026-02-23T10:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699be57d97eda_si.jpg"
keywords: []
---

#  പൊലീസിനെയും വെറുതെവിടില്ലേ? ഘോഷയാത്രയ്ക്കിടെ റോഡിൽ നൃത്തം ചെയ്തത് ഗതാഗതക്കുരുക്കായി, നിയന്ത്രിക്കാനെത്തിയ എസ്ഐയെ സിപിഎം ലോക്കൽ സെക്രട്ടറി മർദ്ദിച്ചെന്ന് പരാതി

> **Lead Summary:** **തിരുവനന്തപുരം: **ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദ്ദിച്ചെന്ന് പരാതി. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം. വെളളറട എസ്ഐ അഭിജിത്തിനാണ് മർദ്ദനമേറ്റത്.

## Article Content

**തിരുവനന്തപുരം: **ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദ്ദിച്ചെന്ന് പരാതി. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം. വെളളറട എസ്ഐ അഭിജിത്തിനാണ് മർദ്ദനമേറ്റത്.

പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. വെളളറടയിൽ ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജം​ഗ്ഷനിലെത്തിയപ്പോൾ സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ​ഗതാ​ഗതക്കുരുക്കുണ്ടാക്കി.

ഇവിടെ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരായി മർദ്ദിക്കുകയായിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ എസ്ഐയെ മർദ്ദിക്കുകയും പിന്നീട് ചികിത്സ തേടാൻ അനുവദിക്കുകയും ചെയ്തില്ല. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343650/cpm-local-secretary-allegedly-assaulted-si-during-temple-festival-new-)