---
title: "ഉള്ളിയിലെ 'കറുത്ത പാടുകൾ' നിസ്സാരമല്ല; വില്ലൻ ഈ ഫംഗസ്! അടുക്കളയിൽ സൂക്ഷിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ"
english_title: "Black spots on onions are caused by a fungus called the villain."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343633/black-spots-on-onions-are-caused-by-a-fungus-called-the-villain"
published_at: "2026-02-23T09:59:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bd7d5844c8_tru6.jpg"
keywords: []
---

# ഉള്ളിയിലെ 'കറുത്ത പാടുകൾ' നിസ്സാരമല്ല; വില്ലൻ ഈ ഫംഗസ്! അടുക്കളയിൽ സൂക്ഷിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ

> **Lead Summary:** **[**നമ്മുടെ അടുക്കളകളിലെ അവിഭാജ്യഘടകമായ ഉള്ളി ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാഴ്ചയിൽ നിസ്സാരമെന്ന് തോന്നിക്കുന്ന ഉള്ളിയിലെ കറുത്ത പാടുകൾ യഥാർത്ഥത്തിൽ 'അസ്പെർഗില്ലസ് നൈഗർ' എന്ന അപകടകാരിയായ ഫംഗസാണ്.

## Article Content

**[**നമ്മുടെ അടുക്കളകളിലെ അവിഭാജ്യഘടകമായ ഉള്ളി ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാഴ്ചയിൽ നിസ്സാരമെന്ന് തോന്നിക്കുന്ന ഉള്ളിയിലെ കറുത്ത പാടുകൾ യഥാർത്ഥത്തിൽ 'അസ്പെർഗില്ലസ് നൈഗർ' എന്ന അപകടകാരിയായ ഫംഗസാണ്.

മണ്ണിനടിയിൽ വളരുന്നതിനാലാണ് ഉള്ളിയിൽ ഇത്തരം ഫംഗസ് ബാധയുണ്ടാകുന്നത്. ഇത് ഉത്പാദിപ്പിക്കുന്ന 'മൈക്കോടോക്സിൻ' എന്ന വിഷാംശം ശരീരത്തിലെത്തിയാൽ അലർജി, ചർമ്മത്തിൽ ചുവന്ന പാടുകൾ, കഠിനമായ ചൊറിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

അതിനാൽ പുറംതൊലിയിൽ കറുത്ത പൊടികളോ പാടുകളോ കാണുന്ന ഉള്ളി ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ഉള്ളിയുടെ ഗുണമേന്മ നിലനിർത്താനും ഫംഗസ് ബാധ ഒഴിവാക്കാനും ശാസ്ത്രീയമായ ചില സംഭരണ രീതികൾ പിന്തുടരാവുന്നതാണ്.

പലരും ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടെങ്കിലും ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഈർപ്പമുള്ള അന്തരീക്ഷം ഉള്ളി പെട്ടെന്ന് കേടാകാൻ കാരണമാകും. അതുപോലെ തന്നെ ഉരുളക്കിഴങ്ങിനൊപ്പം ഉള്ളി സൂക്ഷിക്കുന്നതും ഒഴിവാക്കണം.

ഇവ രണ്ടും ഒരേ സ്ഥലത്ത് വെക്കുന്നത് പെട്ടെന്ന് ചീഞ്ഞുപോകാൻ ഇടയാക്കും. എന്നാൽ ഉള്ളിയും വെളുത്തുള്ളിയും ഒരേ സ്വഭാവമുള്ളവയായതിനാൽ ഇവ ഒരുമിച്ച് സൂക്ഷിക്കുന്നതിൽ തെറ്റില്ല. ഈർപ്പമില്ലാത്തതും വായുസഞ്ചാരമുള്ളതുമായ തുറന്ന സ്ഥലങ്ങളാണ് ഉള്ളി സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം.

കൂടുതൽ കാലം ഉള്ളി കേടുകൂടാതെ ഇരിക്കണമെന്നുണ്ടെങ്കിൽ അവ എണ്ണയിൽ ചെറുതായി വറുത്ത ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളർച്ച തടയാൻ ഈ രീതി സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണശീലത്തിനായി ഉള്ളി വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും ഇത്തരം ചെറിയ കാര്യങ്ങളിൽ പുലർത്തുന്ന ജാഗ്രത വലിയ രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343633/black-spots-on-onions-are-caused-by-a-fungus-called-the-villain)