---
title: "വായനശാലാ പരിപാടിക്കിടെ കാട്ടുപന്നി ആക്രമണം: മൂന്ന് പേർക്ക് പരിക്ക്"
english_title: "Wild boar attack during library program: Three injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343621/wild-boar-attack-during-library-program-three-injured"
published_at: "2026-02-23T09:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bd0d8c0195_Wild_boar_attack_during_library_program_Three_injured.jpg"
keywords: []
---

# വായനശാലാ പരിപാടിക്കിടെ കാട്ടുപന്നി ആക്രമണം: മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **കാസർകോട് : [** ചായ്യോത്ത് വായനശാലയിൽ നടന്ന പരിപാടിക്കിടെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപത്തെ എം.ജി. സ്മാരക വായനശാലയിൽ 'വിജ്ഞാന വികസന സദസ്' നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി ഇരച്ചെത്തിയത്.

## Article Content

**കാസർകോട് : [** ചായ്യോത്ത് വായനശാലയിൽ നടന്ന പരിപാടിക്കിടെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപത്തെ എം.ജി. സ്മാരക വായനശാലയിൽ 'വിജ്ഞാന വികസന സദസ്' നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി ഇരച്ചെത്തിയത്.

വായനശാലാ സെക്രട്ടറി പി. ബാബുരാജൻ മാസ്റ്റർ, അംഗങ്ങളായ അപ്പു മാസ്റ്റർ, വി. അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പരിപാടിക്കായി വായനശാലയിൽ ഒത്തുകൂടിയവർക്കിടയിലേക്കാണ് പന്നി ഓടിക്കയറിയത്. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം 6 .30 ഓടെയാണ് സംഭവം. ചായ്യോത്ത് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന എം ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്ന വിജ്ഞാന വികസന സദസിന്റെ സമാപനമായിരുന്നു ഇന്നലെ. ഈ പരിപാടിയുടെ നന്ദി പറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ബാബുരാജൻ മാസ്റ്ററെ കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റലിലും മറ്റ് രണ്ടു പേർ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ചികിത്സയിലാണ്. പന്നിയുടെ ആക്രമണം നടക്കുന്ന സമയത്ത് നിരവധി പേരാണ് പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നത്. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ വായനശാലകളിലും നടത്തുന്ന പരിപാടിയാണ് വിജ്ഞാന വികസന സദസ്സ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343621/wild-boar-attack-during-library-program-three-injured)