---
title: "പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; കോന്നിയിൽ യുവാക്കൾ അറസ്റ്റിൽ"
english_title: "A 17 year old girl was sexually assaulted filmed and threatened Youths arrested in Konni"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343610/a-17-year-old-girl-was-sexually-assaulted-filmed-and-threatened-youths-arrested-in-konni"
published_at: "2026-02-23T07:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bbc6650015_arrest.jpg"
keywords: []
---

# പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; കോന്നിയിൽ യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **പത്തനംതിട്ട: ( **[www.truevisionnews.com]** ) **പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തണ്ണിത്തോട് സ്വദേശികളായ അനന്തു , അഭിജിത്ത് എന്നിവരാണ് പിടിയിലായത്. കോന്നി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് അഭിജിത്ത് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു.

## Article Content

**പത്തനംതിട്ട: ( **[www.truevisionnews.com]** ) **പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തണ്ണിത്തോട് സ്വദേശികളായ അനന്തു , അഭിജിത്ത് എന്നിവരാണ് പിടിയിലായത്. കോന്നി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് അഭിജിത്ത് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു.

തുടർന്ന് ദൃശ്യങ്ങൾ അനന്തുവിന് അയച്ചു നൽകി. ഈ ദൃശ്യങ്ങൾ രണ്ടാം പ്രതി അനന്ദു പെൺകുട്ടിക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തി. തുടർന്ന് വാടകവീട്ടിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343610/a-17-year-old-girl-was-sexually-assaulted-filmed-and-threatened-youths-arrested-in-konni)