---
title: "ഇനി ആ പേടി വേണ്ട, തുടയിലെ കറുപ്പ് നിറം മാറ്റണോ? വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന മാന്ത്രിക വിദ്യകൾ നോക്കാം ..."
english_title: "What to do to remove dark spots on thighs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343609/what-to-do-to-remove-dark-spots-on-thighs"
published_at: "2026-02-23T07:46:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bb8a971432_hny.jpg"
keywords: []
---

# ഇനി ആ പേടി വേണ്ട, തുടയിലെ കറുപ്പ് നിറം മാറ്റണോ? വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന മാന്ത്രിക വിദ്യകൾ നോക്കാം ...

> **Lead Summary:** **** തുടകളിലെ കറുപ്പ് നിറം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനോ ആത്മവിശ്വാസത്തോടെ നടക്കാനോ ഇത് പലപ്പോഴും തടസ്സമാകാറുണ്ട്. എന്നാൽ പേടിക്കേണ്ട കാര്യമില്ല, കൃത്യമായ പരിചരണത്തിലൂടെയും കുറച്ച് മുൻകരുതലുകളിലൂടെയും ഈ കറുപ്പ് നിറം പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും.

## Article Content

**** തുടകളിലെ കറുപ്പ് നിറം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനോ ആത്മവിശ്വാസത്തോടെ നടക്കാനോ ഇത് പലപ്പോഴും തടസ്സമാകാറുണ്ട്. എന്നാൽ പേടിക്കേണ്ട കാര്യമില്ല, കൃത്യമായ പരിചരണത്തിലൂടെയും കുറച്ച് മുൻകരുതലുകളിലൂടെയും ഈ കറുപ്പ് നിറം പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും.

അമിതവണ്ണം കാരണം തുടകൾ തമ്മിൽ ഉരസുന്നത്, ഇടുങ്ങിയ വസ്ത്രങ്ങൾ ധരിക്കുന്നത്, അമിതമായി വിയർക്കുന്നത്, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയാണ് പ്രധാനമായും ഈ കറുപ്പ് നിറത്തിന് കാരണമാകുന്നത്. 

തുടകളിലെ കറുപ്പ് നിറം  മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതവും ഫലപ്രദവുമായ ചില വഴികൾ താഴെ നൽകുന്നു. 

*നാരങ്ങാനീരും തേനും:* നാരങ്ങാനീര് ഒരു നാച്ചുറൽ ബ്ലീച്ചിംഗ് ഏജന്റാണ്. ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും കുറച്ച് തേനും കലർത്തി തുടകളിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.

*കറ്റാർവാഴ : *കറ്റാർവാഴ ജെൽ ദിവസവും തുടകളിൽ പുരട്ടുന്നത് കറുപ്പ് നിറം മാറാനും ചർമ്മം മൃദുവാകാനും സഹായിക്കും.

*ഉരുളക്കിഴങ്ങ് നീര്: *ഉരുളക്കിഴങ്ങ് മുറിച്ച് അതിന്റെ നീര് കറുപ്പുള്ള ഭാഗത്ത് പുരട്ടുക. ഇതിലെ എൻസൈമുകൾ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.

*തൈരും മഞ്ഞൾപ്പൊടിയും: *തൈരിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി തുടകളിൽ പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

**ചർമ്മ സംരക്ഷണം **

സ്ക്രബ് ചെയ്യുക : ആഴ്ചയിൽ രണ്ടുതവണയെങ്കിലും പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്ത് തുടകളിൽ മൃദുവായി സ്ക്രബ് ചെയ്യുക. ഇത് മൃതകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.

മോയ്സ്ചറൈസർ ഉപയോഗിക്കുക: കുളികഴിഞ്ഞാലുടൻ വെളിച്ചെണ്ണയോ മോയ്സ്ചറൈസറോ പുരട്ടി ചർമ്മം ഈർപ്പമുള്ളതാക്കി വെക്കുക. വരൾച്ച കറുപ്പ് കൂടാൻ കാരണമാകും.

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക: വല്ലാതെ ഇടുങ്ങിയ വസ്ത്രങ്ങൾ  ധരിക്കുന്നത് ഒഴിവാക്കുക. തുടകൾ തമ്മിൽ ഉരസുന്നത് കറുപ്പ് നിറം വർദ്ധിപ്പിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343609/what-to-do-to-remove-dark-spots-on-thighs)