---
title: " ഇവൾ എന്റേതാണ്....!  വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; വില്ലനായി മുൻകാമുകൻ"
english_title: "Bride kidnapped at gunpoint while returning with husband; ex-boyfriend becomes villain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343606/bride-kidnapped-at-gunpoint-while-returning-with-husband-ex-boyfriend-becomes-villain"
published_at: "2026-02-23T07:24:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bb36254c0c_police.jpg"
keywords: []
---

#  ഇവൾ എന്റേതാണ്....!  വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങവേ വധുവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; വില്ലനായി മുൻകാമുകൻ

> **Lead Summary:** **ഭുവനേശ്വർ : ** വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് ഭർത്താവിനൊപ്പം പുതിയ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻകാമുകൻ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.

## Article Content

**ഭുവനേശ്വർ : ** വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് ഭർത്താവിനൊപ്പം പുതിയ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻകാമുകൻ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.

ഒഡീഷയിലെ ബോലാംഗീർ സ്വദേശിയായ ഹരിബന്ധു പട്ടേലും വധുവും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തിയാണ് സിനിമയെ വെല്ലുന്ന രീതിയിൽ അക്രമം നടന്നത്. മുൻ കാമുകൻ ഉൾപ്പെട്ട മൂന്നംഗ സംഘമാണ് വാഹനം തടഞ്ഞുനിർത്തിയത് .

വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. വരൻ തർഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവം സ്ഥിരീകരിച്ച തർഭ പോലീസ് മേധാവി അനിത കിഡോ, അന്വേഷണം ആരംഭിച്ചെന്നും പ്രതികളെയും യുവതിയെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343606/bride-kidnapped-at-gunpoint-while-returning-with-husband-ex-boyfriend-becomes-villain)