---
title: "മൃതദേഹം സംസ്കരിച്ചു; കോഴിക്കോട് എടച്ചേരിയിലെ അനുരാഗിൻ്റെ വിയോഗം ഞെട്ടലായി"
english_title: "A young man was found hanging in his bedroom at his home in Edacherry, Nadapuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343593/a-young-man-was-found-hanging-in-his-bedroom-at-his-home-in-edacherry-nadapuram-new"
published_at: "2026-02-22T22:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699b3c83d9fd2_DEATH.jpg"
keywords: []
---

# മൃതദേഹം സംസ്കരിച്ചു; കോഴിക്കോട് എടച്ചേരിയിലെ അനുരാഗിൻ്റെ വിയോഗം ഞെട്ടലായി

> **Lead Summary:** **കോഴിക്കോട് : **നാദാപുരം എടച്ചേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ആലിശ്ശേരി ആലാച്യത്ത് അനുരാഗ് നെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടിൻ്റെ മുകൾ നിലയിലെ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

## Article Content

**കോഴിക്കോട് : **നാദാപുരം എടച്ചേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ആലിശ്ശേരി ആലാച്യത്ത് അനുരാഗ് നെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടിൻ്റെ മുകൾ നിലയിലെ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ഓർക്കാട്ടേരി ആശ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചു. സഹോദരൻ്റെ പരാതിയിൽ എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇന്ന് രാവിലെ വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ ആലിശ്ശേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ : ആര്യ. മകൻ: ഇവാൻ, അച്ഛൻ : പുരുഷു, അമ്മ : ശ്രീജ, സഹോദരങ്ങൾ: ശ്രീനിഷ്, അനഘ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343593/a-young-man-was-found-hanging-in-his-bedroom-at-his-home-in-edacherry-nadapuram-new)