---
title: "അമേരിക്ക വീണ്ടും നടുങ്ങി!  ട്രംപിന്‍റെ വസതിയിൽ വെടിവയ്പ്പ്, തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു"
english_title: "Shooting at Trump's residence, gunman shot dead by security forces"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343582/shooting-at-trumps-residence-gunman-shot-dead-by-security-forces-new"
published_at: "2026-02-22T20:28:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699b19bd47912_tramp.jpg"
keywords: []
---

# അമേരിക്ക വീണ്ടും നടുങ്ങി!  ട്രംപിന്‍റെ വസതിയിൽ വെടിവയ്പ്പ്, തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു

> **Lead Summary:** **വാഷിംഗ്ടൺ: **അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വസതിയിൽ ആക്രമണ ശ്രമം. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

## Article Content

**വാഷിംഗ്ടൺ: **അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വസതിയിൽ ആക്രമണ ശ്രമം. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സുരക്ഷാ പരിധി ലംഘിച്ചെന്ന് സീക്രട്ട് സർവീസ്. ട്രംപിന്‍റെ വസതിയായ മാർ എ ലാഗോയിലാണ് ആക്രമണ ശ്രമം ഉണ്ടായത്. സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിലായിരുന്നു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കൊല്ലപ്പെട്ട വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ എഫ്ബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വസതിക്ക് ചുറ്റും കൂടുതൽ സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343582/shooting-at-trumps-residence-gunman-shot-dead-by-security-forces-new)