---
title: " ഇത് എങ്ങനെ സഹിക്കും? ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമം; അഞ്ചലിൽ യുവാവ് സ്വയം തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു"
english_title: "A young man in Anchal, distressed over his wife being arrested in a theft case, attempted suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343575/a-young-man-in-anchal-distressed-over-his-wife-being-arrested-in-a-theft-case-attempted-suicide"
published_at: "2026-02-22T19:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699b0ada45c8b_CASE.jpg"
keywords: []
---

#  ഇത് എങ്ങനെ സഹിക്കും? ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമം; അഞ്ചലിൽ യുവാവ് സ്വയം തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

> **Lead Summary:** **കൊല്ലം: **ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമത്തെത്തുടർന്ന് അഞ്ചലിൽ യുവാവ് സ്വയം തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് വീട്ടിൽ വെച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

## Article Content

**കൊല്ലം: **ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായതിലെ മനോവിഷമത്തെത്തുടർന്ന് അഞ്ചലിൽ യുവാവ് സ്വയം തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് വീട്ടിൽ വെച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സ്വകാര്യ ബസിൽ യാത്ര ചെയ്ത കുഞ്ഞിന്റെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച കേസിൽ റഫീഖിന്റെ ഭാര്യ സബീനയെ പോലീസ് പിടികൂടിയിരുന്നു. നിലവിൽ റിമാൻഡിലുള്ള സബീന ജയിലിലായതോടെ റഫീഖ് വലിയ മാനസിക പ്രയാസത്തിലായിരുന്നു.

സബിന ജയിലായ ശേഷം മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷമാണ് റഫീഖ് കടുംകൈ ചെയ്തത്. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343575/a-young-man-in-anchal-distressed-over-his-wife-being-arrested-in-a-theft-case-attempted-suicide)