---
title: "രാത്രിയിലെ സന്ദർശകർ വിനയായി...! കോഴിക്കോട്  വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ് പിടിയിൽ"
english_title: "Excise arrests man for distilling and selling liquor at home in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343566/excise-arrests-man-for-distilling-and-selling-liquor-at-home-in-kozhikode"
published_at: "2026-02-22T16:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ae4c779f54_arrestboy.jpg"
keywords: []
---

# രാത്രിയിലെ സന്ദർശകർ വിനയായി...! കോഴിക്കോട്  വീട്ടിൽ ചാരായം വാറ്റി വില്പന; ഗൃഹനാഥൻ എക്സൈസ് പിടിയിൽ

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് എകരൂലിൽ വീട്ടിൽ ചാരായം വാറ്റി വില്പന നടത്തിവന്ന ഗൃഹനാഥനെ എക്സൈസ് സംഘം കൈയോടെ പൊക്കി. എകരൂൽ സ്വദേശി മനോജ് കുമാറാണ് താമരശ്ശേരി എക്സൈസിന്റെ വലയിലായത്.

## Article Content

കോഴിക്കോട് : കോഴിക്കോട് എകരൂലിൽ വീട്ടിൽ ചാരായം വാറ്റി വില്പന നടത്തിവന്ന ഗൃഹനാഥനെ എക്സൈസ് സംഘം കൈയോടെ പൊക്കി. എകരൂൽ സ്വദേശി മനോജ് കുമാറാണ് താമരശ്ശേരി എക്സൈസിന്റെ വലയിലായത്.

ഇയാളുടെ വീട്ടില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 25 ലിറ്റര്‍ വാഷും വാറ്റാനായി ഉപയോഗിക്കുന്ന ചെമ്പ് പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. താമരശ്ശേരി എക്‌സൈസ് സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സംഘം മനോജ് കുമാറിന്റെ വീട്ടില്‍ എത്തിയത്. രാത്രികാലങ്ങളിൽ മനോജിന്റെ വീട്ടിൽ അപരിചിതരായ ആളുകൾ വന്നുപോകുന്നത് പതിവായിരുന്നു. ഇത് നാട്ടുകാരിൽ സംശയമുണർത്തിയിരുന്നു. താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജിയും മറ്റ് ഉദ്യോഗസ്ഥരും പരിശോധനക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343566/excise-arrests-man-for-distilling-and-selling-liquor-at-home-in-kozhikode)