---
title: "കളി മാറ്റാൻ എസ്‌ഐടി...! ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും"
english_title: "Sabarimala gold loot case, Thantri Kantarar Rajeevara's bail, SIT to approach High Court."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343564/sabarimala-gold-loot-case-thantri-kantarar-rajeevaras-bail-sit-to-approach-high-court"
published_at: "2026-02-22T16:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ae35730571_sit.jpg"
keywords: []
---

# കളി മാറ്റാൻ എസ്‌ഐടി...! ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും

> **Lead Summary:** **തിരുവനന്തപുരം: ശ**ബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എസ്‌ഐടി. അപ്പീല്‍ നല്‍കിയാല്‍ അനുകൂലമായ വിധിയുണ്ടാകാന്‍ സാഹചര്യമുണ്ടെന്ന് എസ്‌ഐടിക്ക് നിയമോപദേശം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

## Article Content

**തിരുവനന്തപുരം: ശ**ബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എസ്‌ഐടി. അപ്പീല്‍ നല്‍കിയാല്‍ അനുകൂലമായ വിധിയുണ്ടാകാന്‍ സാഹചര്യമുണ്ടെന്ന് എസ്‌ഐടിക്ക് നിയമോപദേശം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടിയുടെ നീക്കം.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം നൽകിയ കോടതി നടപടിയെ വിമർശിച്ച് നിയമമന്ത്രി പി. രാജീവ്. കൊല്ലം വിജിലൻസ് കോടതിയുടെ വിധി അസാധാരണമാണെന്നും ജാമ്യ ഉത്തരവ് ഒരു അന്തിമ വിധിക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ സർക്കാർ ഇടപെടലുകൾ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജാമ്യ ഉത്തരവിനെതിരെ എസ്.ഐ.ടി. ഹൈക്കോടതിയെ സമീപിക്കും. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നാണ് ആവശ്യം. പരാമർശങ്ങൾ കേസിൽ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി. ഹൈക്കോടതിയെ സമീപിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343564/sabarimala-gold-loot-case-thantri-kantarar-rajeevaras-bail-sit-to-approach-high-court)