---
title: "കരുവന്നൂർ ബാങ്ക് ഭരണം വീണ്ടും സി.പി.എമ്മിന്; ബി.ജെ.പിയെ തറപറ്റിച്ച് സമ്പൂർണ്ണ ജയം"
english_title: "Karuvannur Bank administration goes back to CPM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343563/karuvannur-bank-administration-goes-back-to-cpm"
published_at: "2026-02-22T16:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ae37e14efa_tru22.jpg"
keywords: []
---

# കരുവന്നൂർ ബാങ്ക് ഭരണം വീണ്ടും സി.പി.എമ്മിന്; ബി.ജെ.പിയെ തറപറ്റിച്ച് സമ്പൂർണ്ണ ജയം

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com] ] **പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയം. മത്സരം നടന്ന സീറ്റുകളിലെല്ലാം വിജയിച്ചതോടെ ഭരണസമിതിയിലെ 13 അംഗങ്ങളും എൽ.ഡി.എഫ് പ്രതിനിധികളായി.

## Article Content

**തൃശ്ശൂർ: [[truevisionnews.com] ] **പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയം. മത്സരം നടന്ന സീറ്റുകളിലെല്ലാം വിജയിച്ചതോടെ ഭരണസമിതിയിലെ 13 അംഗങ്ങളും എൽ.ഡി.എഫ് പ്രതിനിധികളായി.

ഇതിൽ രണ്ട് അംഗങ്ങൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. മാടായിക്കോണത്തെ സ്കൂളിൽ വച്ച് നടന്ന വോട്ടെടുപ്പിൽ ആകെ 3033 വോട്ടുകളാണ് രേഖപ്പെടുത്തിയത്.

ഇതിൽ 1733 പാനൽ വോട്ടുകൾ നേടിയാണ് എൽ.ഡി.എഫ് കരുത്തുകാട്ടിയത്. നീണ്ട കാലം സി.പി.എം ഭരണത്തിലിരുന്ന ബാങ്ക്, ക്രമക്കേടുകളെ തുടർന്ന് 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്നു.

പുതിയ ഭരണസമിതി അധികാരമേൽക്കുന്നതോടെ ബാങ്ക് ഭരണം വീണ്ടും ജനപ്രതിനിധികളിലേക്ക് തിരിച്ചെത്തുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343563/karuvannur-bank-administration-goes-back-to-cpm)