---
title: "സംസ്ഥാനത്ത് 175 അധ്യാപക തസ്തികകൾ തിരികെ ലഭിക്കും -  വി. ശിവൻകുട്ടി"
english_title: "175 teaching posts will be restored in the state - Minister V. Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343553/175-teaching-posts-will-be-restored-in-the-state-minister-v-sivankutty"
published_at: "2026-02-22T15:52:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ad978ce79c_23.jpg"
keywords: []
---

# സംസ്ഥാനത്ത് 175 അധ്യാപക തസ്തികകൾ തിരികെ ലഭിക്കും -  വി. ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടിനൽകിയതോടെ പൊതുവിദ്യാലയങ്ങളിൽ നഷ്ടപ്പെടുമായിരുന്ന 175 അധ്യാപക തസ്തികകൾ തിരിച്ചുലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടിനൽകിയതോടെ പൊതുവിദ്യാലയങ്ങളിൽ നഷ്ടപ്പെടുമായിരുന്ന 175 അധ്യാപക തസ്തികകൾ തിരിച്ചുലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കുട്ടികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ 15 സ്കൂളുകൾ 'അൺ ഇക്കണോമിക്' പദവിയിൽ നിന്ന് ഒഴിവാകുമെന്നും, പത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ആറാം പ്രവൃത്തിദിനത്തിൽ ആധാർ ഹാജരാക്കാൻ കഴിയാത്തവർക്കായി ജൂലൈ 14 വരെ സമയം അനുവദിച്ചതിനെത്തുടർന്ന് കൈറ്റ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കൂടുതൽ കുട്ടികൾ പട്ടികയിൽ ഉൾപ്പെട്ടത്.

213 വിദ്യാലയങ്ങളിലെ 1052 കുട്ടികളുടെ വിവരങ്ങൾ പരിശോധിച്ചതിൽ മതിയായ രേഖകളുള്ള 912 പേരുടെ ആധാർ അംഗീകരിച്ചു. രേഖകളില്ലാത്ത 140 അപേക്ഷകൾ നിരസിച്ചിട്ടുണ്ട്. ഫെബ്രുവരി 13 മുതൽ 17 വരെയായിരുന്നു കൈറ്റിന്റെ പ്രത്യേക പരിശോധന നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343553/175-teaching-posts-will-be-restored-in-the-state-minister-v-sivankutty)