---
title: "സുപ്രീം കോടതിക്ക് ട്രംപിന്റെ മറുപടി; ഫെബ്രുവരി 24 മുതൽ ഇറക്കുമതി തീരുവ 15 ശതമാനമാകും"
english_title: "Trump's reply to the Supreme Court; Import duties will be 15 percent from February 24"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343547/trumps-reply-to-the-supreme-court-import-duties-will-be-15-percent-from-february-24"
published_at: "2026-02-22T15:28:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ad391e4d7f_20.jpg"
keywords: []
---

# സുപ്രീം കോടതിക്ക് ട്രംപിന്റെ മറുപടി; ഫെബ്രുവരി 24 മുതൽ ഇറക്കുമതി തീരുവ 15 ശതമാനമാകും

> **Lead Summary:** **വാഷിങ്ടൺ: **ഇറക്കുമതി തീരുവകൾ നിയമവിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ, അത് മറികടക്കാനുള്ള പുതിയ നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

## Article Content

**വാഷിങ്ടൺ: **ഇറക്കുമതി തീരുവകൾ നിയമവിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ, അത് മറികടക്കാനുള്ള പുതിയ നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

1974-ലെ ട്രേഡ് ആക്ട് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ആഗോള തീരുവ 10 ശതമാനത്തിൽ നിന്നും 15 ശതമാനമായാണ് ട്രംപ് വർദ്ധിപ്പിച്ചത്. ദേശീയ അടിയന്തരാവസ്ഥ നിയമത്തിലൂടെ തീരുവ ഉയർത്തുന്നത് പ്രസിഡന്റിന്റെ പരിധിയിൽ വരുന്നതല്ലെന്ന കോടതി നിരീക്ഷണത്തെ പരിഹസിച്ചുകൊണ്ടാണ് പുതിയ നിയമവഴിയിലൂടെ ട്രംപ് താരിഫുകൾ പുനഃസ്ഥാപിച്ചത്.

ഫെബ്രുവരി 24 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യാവശ്യമായ ചില ഉൽപ്പന്നങ്ങളെ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വർഷങ്ങളായി അമേരിക്കയെ കൊള്ളയടിക്കുന്ന രാജ്യങ്ങൾക്കുള്ള മറുപടിയാണിതെന്നും കർഷകർക്കും തൊഴിലാളികൾക്കും ഗുണകരമായ രീതിയിൽ വ്യാപാര കരാറുകൾ പുനഃക്രമീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343547/trumps-reply-to-the-supreme-court-import-duties-will-be-15-percent-from-february-24)