---
title: " ഇന്ന് ചൂടില്ലാതെ  സുഖമായി ഉറങ്ങാം...: കേരളത്തിൽ അഞ്ച് ദിവസം മഴ തുടരാൻ സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്  "
english_title: "Warning of possible rain in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343542/warning-of-possible-rain-in-kerala-new-update-new"
published_at: "2026-02-22T15:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ace68c28e8_rain.jpg"
keywords: []
---

#  ഇന്ന് ചൂടില്ലാതെ  സുഖമായി ഉറങ്ങാം...: കേരളത്തിൽ അഞ്ച് ദിവസം മഴ തുടരാൻ സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്  

> **Lead Summary:** **തിരുവനന്തപുരം: ** ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെത്തുടർന്ന് കേരളത്തിൽ അഞ്ച് ദിവസം മഴ തുടരാൻ സാധ്യത. ഫെബ്രുവരി 22 മുതൽ 26 വരെ സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: ** ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെത്തുടർന്ന് കേരളത്തിൽ അഞ്ച് ദിവസം മഴ തുടരാൻ സാധ്യത. ഫെബ്രുവരി 22 മുതൽ 26 വരെ സംസ്ഥാനത്ത് നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ന്യൂനമർദ്ദം  അടുത്ത 48 മണിക്കൂറിനുള്ളിൽ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും, തുടർന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ നീങ്ങാനുമാണ് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. 

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (22/02/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും; കർണാടക തീരത്ത് ഇന്ന് (22/02/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343542/warning-of-possible-rain-in-kerala-new-update-new)