---
title: "രാത്രി വൈകും വരെ ആഘോഷങ്ങളിൽ സജീവം; വിവാഹദിവസം പുലർച്ചെ സഹോദരിമാർ മരിച്ചനിലയിൽ"
english_title: "Celebrations continued until late at night; sisters found dead on wedding day morning"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343527/celebrations-continued-until-late-at-night-sisters-found-dead-on-wedding-day-morning"
published_at: "2026-02-22T14:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ac3bb9c72f_Celebrations_continued_until_late_at_night;_sisters_found_dead_on_wedding_day_morning.jpg"
keywords: []
---

# രാത്രി വൈകും വരെ ആഘോഷങ്ങളിൽ സജീവം; വിവാഹദിവസം പുലർച്ചെ സഹോദരിമാർ മരിച്ചനിലയിൽ

> **Lead Summary:** ജയ്പുർ: വിവാഹദിനത്തിൽ സഹോദരിമാരായ രണ്ട് യുവതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ മനായ് സ്വദേശികളായ ശോഭ , വിമല എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വിവാഹം നടക്കാനിരിക്കെ പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.

## Article Content

ജയ്പുർ: വിവാഹദിനത്തിൽ സഹോദരിമാരായ രണ്ട് യുവതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ മനായ് സ്വദേശികളായ ശോഭ , വിമല എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വിവാഹം നടക്കാനിരിക്കെ പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.

വെള്ളിയാഴ്ച രാത്രി വൈകുംവരെ രണ്ടുപേരും വിവാഹാഘോഷത്തിൽ സജീവമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാത്രി വൈകുംവരെ വീട്ടിൽ ആഘോഷപരിപാടികളുണ്ടായിരുന്നു. ഇതിനുശേഷം അർധരാത്രിയോടെയാണ് രണ്ടുപേരും ഉറങ്ങാൻപോയത്. തുടർന്ന് ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ഇരുവരെയും ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

അതേസമയം, മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ബന്ധുക്കൾ യുവതികളുടെ മൃതദേഹങ്ങളുമായി വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നാലെ സംസ്‌കാരചടങ്ങിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇതിനിടെയാണ് പോലീസ് സംഭവമറിഞ്ഞത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും സംസ്‌കാരചടങ്ങുകൾ നിർത്തിവെയ്ക്കുകയുംചെയ്തു. പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തിയശേഷമാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

രണ്ടുപേരും മരിച്ചത് വിഷം കഴിച്ചാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇതിൽ വ്യക്തതവരികയുള്ളൂവെന്നും യുവതികളുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343527/celebrations-continued-until-late-at-night-sisters-found-dead-on-wedding-day-morning)