---
title: " നടി വിഷ്ണുപ്രിയയുടെ പിതാവിനെ കൊടൈക്കനാലിലെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Tamil actress Vishnupriya's father found dead in bungalow in Kodaikanal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343520/tamil-actress-vishnupriyas-father-found-dead-in-bungalow-in-kodaikanal"
published_at: "2026-02-22T13:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699abdf229660_Tamil_actress_Vishnupriyas_father_found_dead_in_bungalow_in_Kodaikanal.jpg"
keywords: []
---

#  നടി വിഷ്ണുപ്രിയയുടെ പിതാവിനെ കൊടൈക്കനാലിലെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ചെന്നൈ: തമിഴ് ചലച്ചിത്ര നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ കൊടൈക്കനാലിലെ സ്വന്തം ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദസഞ്ചാരികൾക്കായി വാടകയ്ക്ക് നൽകുന്ന ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപമാണ് മൃതദേഹം കണ്ടത്. സൂര്യനാരായണനെ അതിഥികളായി എത്തിയവർ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

ചെന്നൈ: തമിഴ് ചലച്ചിത്ര നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ കൊടൈക്കനാലിലെ സ്വന്തം ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദസഞ്ചാരികൾക്കായി വാടകയ്ക്ക് നൽകുന്ന ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപമാണ് മൃതദേഹം കണ്ടത്. സൂര്യനാരായണനെ അതിഥികളായി എത്തിയവർ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബംഗ്ലാവിൽ താമസിക്കാനായി അഞ്ച് പേർ എത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. താമസത്തിനെത്തിയവർ തമ്മിലുണ്ടായ തർക്കമാണോ അതോ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343520/tamil-actress-vishnupriyas-father-found-dead-in-bungalow-in-kodaikanal)