---
title: "കുറ്റിപ്പുറത്ത് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം"
english_title: "A seven-year-old girl undergoing treatment in Kuttipuram collapsed and died, food poisoning suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343517/a-seven-year-old-girl-undergoing-treatment-in-kuttipuram-collapsed-and-died-food-poisoning-suspected"
published_at: "2026-02-22T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ab89fae28a_A_seven-year-old_girl_undergoing_treatment_in_Kuttipuram_collapsed_and_died,_food_poisoning_suspected.jpg"
keywords: []
---

# കുറ്റിപ്പുറത്ത് ചികിത്സയിലിരുന്ന ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

> **Lead Summary:** മലപ്പുറം: വയറിളക്കവും ഛർദ്ദിയും ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

മലപ്പുറം: വയറിളക്കവും ഛർദ്ദിയും ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ലസ്‌നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്‌നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗര്‍ഭിണിയായ ഷഹലയ്ക്കും മകള്‍ മിന്‍സയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് ചികിത്സയും നല്‍കിയിരുന്നു.

ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്‌ന കുഴഞ്ഞവീണ് മരിച്ചത്. ഇതിനെ തുടര്‍ന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343517/a-seven-year-old-girl-undergoing-treatment-in-kuttipuram-collapsed-and-died-food-poisoning-suspected)