---
title: "പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ  ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 51 വർഷം തടവ്"
english_title: "Teacher sentenced to prison for molesting boys"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343515/teacher-sentenced-to-prison-for-molesting-boys"
published_at: "2026-02-22T13:19:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ab5db00295_tru14.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ  ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 51 വർഷം തടവ്

> **Lead Summary:** **വിസ്‌കോൻസെൻ: [[truevisionnews.com]]** പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമേരിക്കയിലെ വിസ്‌കോൻസെനിൽ മുൻ പ്രൈമറി സ്കൂൾ അധ്യാപികയ്ക്ക്കോ ടതി 51 വർഷം തടവുശിക്ഷ വിധിച്ചു.

## Article Content

**വിസ്‌കോൻസെൻ: [[truevisionnews.com]]** പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമേരിക്കയിലെ വിസ്‌കോൻസെനിൽ മുൻ പ്രൈമറി സ്കൂൾ അധ്യാപികയ്ക്ക്കോ ടതി 51 വർഷം തടവുശിക്ഷ വിധിച്ചു.

റിവർവ്യൂ എലിമെന്ററി സ്കൂളിലെ അധ്യാപികയായിരുന്ന അന്ന മേരി ക്രോക്കറിനെതിരെയാണ് (34) ഗുരുതരമായ കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനെത്തുടർന്ന് വിസ്‌കോൻസെൻ കോടതി ഈ ശിക്ഷാവിധി പുറപ്പെടുവിച്ചത്. 12-ഉം 14-ഉം വയസ്സുള്ള കുട്ടികളെ പീഡിപ്പിക്കുകയും മറ്റ് രണ്ട് കുട്ടികൾക്ക് നേരെ പീഡനശ്രമം നടത്തുകയും ചെയ്തതായി കോടതി കണ്ടെത്തി.

വിദ്യാർത്ഥികൾക്ക് ലൈംഗിക സന്ദേശങ്ങളും വീഡിയോകളും അയച്ചതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ 2024 ഒക്ടോബറിലാണ് അന്ന അറസ്റ്റിലാകുന്നത്. സിൽവർ ലേക്ക്-സേലം സ്കൂൾ ഡിസ്ട്രിക്റ്റിൽ പകരക്കാരിയായി ജോലി ചെയ്തിരുന്ന ഇവർ, കുട്ടികളെ ഭീഷണിപ്പെടുത്തിയും തടയാൻ ശ്രമിച്ചവരെ തള്ളിമാറ്റിയും പീഡനം തുടരുകയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി.

സ്നാപ്ചാറ്റ് വഴി കുട്ടികൾക്ക് അയച്ച ചിത്രങ്ങളും സന്ദേശങ്ങളും കേസിൽ നിർണ്ണായക തെളിവുകളായി. നാല് കുട്ടികളുടെ അമ്മയായ പ്രതി നടത്തിയ അതിക്രമങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചാണ് കോടതി ദീർഘകാലത്തെ തടവുശിക്ഷ വിധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343515/teacher-sentenced-to-prison-for-molesting-boys)