---
title: "'നമുക്ക് വേണം വികസിത നേമം'; നേമത്ത്  ചുവരെഴുതി പ്രചാരണത്തിന് തുടക്കമിട്ട് രാജീവ് ചന്ദ്രശേഖർ"
english_title: "BJP begins campaign for Kerala assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343513/bjp-begins-campaign-for-kerala-assembly-elections-new"
published_at: "2026-02-22T13:16:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ab48b92973_rakecc.jpg"
keywords: []
---

# 'നമുക്ക് വേണം വികസിത നേമം'; നേമത്ത്  ചുവരെഴുതി പ്രചാരണത്തിന് തുടക്കമിട്ട് രാജീവ് ചന്ദ്രശേഖർ

> **Lead Summary:** **തിരുവനന്തപുരം: ** കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം കുറിച്ചിരിക്കുകയാണ്.

## Article Content

**തിരുവനന്തപുരം: ** കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം കുറിച്ചിരിക്കുകയാണ്.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ വെച്ചാണ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിട്ടത്. ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. നമുക്ക് വേണം വികസിത നേമം എന്നാണ് ചുവരിൽ എഴുതിയിട്ടുള്ളത്.ബിജെപിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നായ നേമം.

> മണ്ഡലത്തിലെ ഒരു ചുവരിൽ "നമുക്ക് വേണം വികസിത നേമം" എന്ന് സ്വന്തം കൈപ്പടയിൽ എഴുതിക്കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ പ്രചാരണം തുടങ്ങിയത്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ മുൻനിർത്തി 'വികസിത നേമം', 'വികസിത ഭാരതം' എന്ന മുദ്രാവാക്യമാണ് ബിജെപി ഉയർത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343513/bjp-begins-campaign-for-kerala-assembly-elections-new)