---
title: "മധുരമുറുന്ന ജിലേബി; വീട്ടിൽ തന്നെ തയ്യാറാക്കാം രുചിയോടെ"
english_title: "How to prepare Jalebi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343504/how-to-prepare-jalebi"
published_at: "2026-02-22T13:00:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ab0eec926b_tru12.jpg"
keywords: []
---

# മധുരമുറുന്ന ജിലേബി; വീട്ടിൽ തന്നെ തയ്യാറാക്കാം രുചിയോടെ

> **Lead Summary:** നാവൂറുന്ന രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ക്രിസ്പിയായ ജിലേബിയുടെ റെസിപ്പി താഴെ നൽകുന്നു.**
ആവശ്യമായ ചേരുവകൾ**

## Article Content

നാവൂറുന്ന രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ക്രിസ്പിയായ ജിലേബിയുടെ റെസിപ്പി താഴെ നൽകുന്നു.**
ആവശ്യമായ ചേരുവകൾ**

*മൈദ- 1 കപ്പ്*

*തൈര്- 1/4 കപ്പ്*

*കോൺഫ്ലവർ-1 ടേബിൾ സ്പൂൺ*

*ബേക്കിംഗ് സോഡ - നുള്ള്*

*പഞ്ചസാര- 1.5 കപ്പ് *

*വെള്ളം- 1 കപ്പ്*

*ഏലക്കായ- പൊടിച്ചത്1/2 ടീസ്‌പൂൺ*

*നാരങ്ങാനീര്- 1 ടീസ്‌പൂൺ*

*എണ്ണവറുക്കാൻ -  ആവശ്യത്തിന്**
*

തയ്യാറാക്കുന്ന വിധം**

ഒരു പാത്രത്തിൽ മൈദ, കോൺഫ്ലവർ, തൈര് എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് കട്ടകളില്ലാതെ ഇഡ്ഡലി മാവിനേക്കാൾ അല്പം കൂടി ലൂസായ പരുവത്തിൽ കലക്കിയെടുക്കുക.

ഇതിലേക്ക് ഫുഡ് കളറും ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കി 10-15 മിനിറ്റ് മാറ്റി വെക്കുക. ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. ലായനി ഒരു നൂൽ പരുവത്തിൽ എത്തണം.

ഇതിലേക്ക് ഏലക്കായ പൊടിയും, പഞ്ചസാര കട്ടപിടിക്കാതിരിക്കാൻ നാരങ്ങാനീരും ചേർത്ത് തീ ഓഫ് ചെയ്യുക. ഒരു പരന്ന ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ജിലേബി മാവ് ഒരു കെച്ചപ്പ് കുപ്പിയിലോ അല്ലെങ്കിൽ ചെറിയ ദ്വാരമിട്ട പ്ലാസ്റ്റിക് കവറിലോ നിറയ്ക്കുക.

എണ്ണ ചൂടാകുമ്പോൾ മാവ് വൃത്താകൃതിയിൽ ചുറ്റിച്ച് ഒഴിക്കുക. രണ്ട് വശവും മൊരിഞ്ഞ് ഗോൾഡൻ നിറമാകുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കുക.എണ്ണയിൽ നിന്നും മാറ്റിയ ഉടൻ തന്നെ ചൂടുള്ള ജിലേബികൾ തയ്യാറാക്കി വെച്ചിരിക്കുന്ന പഞ്ചസാര ലായനിയിൽ ഇടുക.

1-2 മിനിറ്റ് ലായനിയിൽ വെച്ച ശേഷം കോരി മാറ്റുക.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343504/how-to-prepare-jalebi)